കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയാണ് അതിജീവിത. യുവതി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഓയോറൂമിൽ എത്തിച്ചാണ് പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് .തുടർന്ന് ദൃശ്യങ്ങൾ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടരുകയുമായിരുന്നു.
വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് സംഭവം നടന്ന സ്ഥലം പരിഗണിച്ച് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
