ഫി​ഫ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് എ​ന്താ​ണൊ​രു കു​റ​വ്

ഫി​ഫ ലോ​ക​ക​പ്പി​ൽ പ​ന്തു​രു​ണ്ടു തു​ട​ങ്ങി. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​രു​ടേ​താ​യ ച​രി​ത്ര​വും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​ക്കും ഇ​വ ര​ണ്ടു​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ലോ​ക​ക​പ്പ് ഫൈ​ന​ൽ റൗ​ണ്ട് എ​ന്ന, ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി​യി​ൽ ഒ​രി​ക്ക​ൽ​പോ​ലും ന​മ്മു​ടെ ദേ​ശീ​യ പ​താ​ക പാ​റി​യി​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ക്ഷ​മ​യും നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​വും ഭ​ഗ​ത് സിം​ഗി​ന്‍റെ തീ​ക്ഷ്ണ​ത​യും സി​ര​ക​ളി​ൽ ഒ​ഴു​കു​ന്ന ഒ​രു ജ​ന​ത​യാ​ണ് ന​മ്മു​ടേ​ത്. ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും ചെ​സി​ലു​മെ​ല്ലാം ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ക്ക് എ​ന്തു​കൊ​ണ്ടാ​കും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ വേ​ദി​യി​ലെ​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്?

ദാ​രി​ദ്യ​ത്തോ​ട് പൊ​രു​തു​ന്ന ഹെ​യ്തി​യു​ണ്ട്. യു​ദ്ധ​ങ്ങ​ളു​ടെ മു​റി​വു​ക​ളു​മാ​യി ഇ​റാ​ക്കു​ണ്ട്. അ​സ്ഥി​ര​ത​യു​ടെ നി​ഴ​ലി​ൽ ജീ​വി​ക്കു​ന്ന കോം​ഗോ​യു​ണ്ട്. ന​മ്മു​ടെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ പോ​ലും ജ​ന​സം​ഖ്യ​യി​ല്ലാ​ത്ത കു​റ​സാ​വോ​യു​മു​ണ്ട്.

അ​വ​രെ​ല്ലാം വി​ശ്വ​മേ​ള​യു​ടെ പു​ൽ​മൈ​താ​ന​ത്ത് സ്വ​ന്തം പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ എ​ന്തേ ഇ​ന്നും ഗാ​ല​റി​യി​ലി​രി​ക്കു​ന്നു? ആ ​ചോ​ദ്യം ന​മ്മേ ച​രി​ത്ര​ത്തി​ന്‍റെ പൊ​ടി​പി​ടി​ച്ച പേ​ജു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.
ഓ​ർ​ത്തു​നോ​ക്കൂ.

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഏ​ഷ്യ​യി​ലെ പ്ര​ബ​ല ശ​ക്തി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ മ​ല​മ​ട​ക്കു​ക​ളി​ലും ബം​ഗാ​ളി​ന്‍റെ മൈ​താ​ന​ങ്ങ​ളി​ലും ഗോ​വ​യു​ടെ ക​ട​ൽ​ക്കാ​റ്റി​ലും പ​ഞ്ചാ​ബി​ന്‍റെ വ​യ​ലു​ക​ളി​ലും മൈ​സൂ​രു​വി​ന്‍റെ തെ​രു​വു​ക​ളി​ലും പി​റ​ന്ന ക​ളി​ക്കാ​ർ ലോ​ക നി​ല​വാ​ര​ത്തി​ൽ പ​ന്ത​ടി​ച്ചു. അ​ന്ന് ഫു​ട്ബോ​ൾ വെ​റും ക​ളി​യാ​യി​രു​ന്നി​ല്ല. അ​ത് ഒ​രു ജ​ന​ത​യു​ടെ ജീ​വ​നാ​യി​രു​ന്നു.

1948ലെ ​ല​ണ്ട​ൻ ഒ​ളി​ന്പി​ക്സ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ലോ​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. അ​വ​രു​ടെ പോ​രാ​ട്ടം ലോ​ക മാ​ധ്യ​മ​ങ്ങ​ളു​ടെ ത​ല​ക്കെ​ട്ടാ​യി. 1956 മെ​ൽ​ബ​ണ്‍ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ സെ​മി​ഫൈ​ന​ൽ വ​രെ കു​തി​ച്ചു. ഇ​ന്നും ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​ത് നി​ല​നി​ൽ​ക്കു​ന്നു. ആ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു ശൈ​ല​ൻ മ​ന്ന. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഇ​തി​ഹാ​സം. ഫി​ഫ​യു​ടെ നൂ​റ്റാ​ണ്ടി​ലെ മി​ക​ച്ച താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ അ​പൂ​ർ​വ ഏ​ഷ്യ​ൻ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി അ​ദ്ദേ​ഹം മാ​റി.

1951ൽ ​ഡ​ൽ​ഹി​യി​ലും 1962ൽ ​ജ​ക്കാ​ർ​ത്ത​യി​ലും ഇ​ന്ത്യ ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ സ്വ​ർ​ണം നേ​ടി. അ​ന്ന് ഏ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ പ​വ​ർ ഹൗ​സു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ന്ത്യ. ഇ​ന്ന് പ​ല​രും സ്വ​പ്നം കാ​ണു​ന്ന നേ​ട്ട​ങ്ങ​ൾ അ​ന്ന് ന​മ്മു​ടെ മു​ൻ​ത​ല​മു​റ നേ​ടി​യെ​ടു​ത്തി​രു​ന്നു.

എ​ന്നി​ട്ടും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി 1950 ബ്ര​സീ​ൽ ലോ​ക​ക​പ്പ് നി​ല​കൊ​ള്ളു​ന്നു. അ​ന്ന് ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ​യു​ടെ വാ​തി​ൽ​ക്ക​ൽ വ​ന്നു മു​ട്ടി. പ​ക്ഷേ, ഇ​ന്ത്യ ബ്ര​സീ​ലി​ലേ​ക്ക് പോ​യി​ല്ല. കാ​ര​ണം എ​ന്താ​യി​രു​ന്നു? ബൂ​ട്ട് പ്ര​ശ്നം, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, ദീ​ർ​ഘ​യാ​ത്ര, ഭ​ര​ണ​പ​ര​മാ​യ അ​നാ​സ്ഥ. യ​ഥാ​ർ​ഥ കാ​ര​ണം എ​ന്തു​ത​ന്നെ ആ​യാ​ലും ഫ​ലം ഒ​ന്നാ​യി​രു​ന്നു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ അ​ധ്യാ​യം എ​ഴു​ത​പ്പെ​ടാ​തെ പോ​യി. ആ ​ന​ഷ്ട​യാ​ത്ര ഇ​ന്നും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ വേ​ട്ട​യാ​ടു​ന്നു.

അ​തി​ന് ശേ​ഷം ദ​ശാ​ബ്ദ​ങ്ങ​ൾ ക​ട​ന്നു​പോ​യി. ലോ​കം മാ​റി. ക​ളി​രീ​തി​ക​ൾ മാ​റി. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ക്ര​മേ​ണ പി​ന്നി​ലേ​ക്കാ​ണ് പാ​ഞ്ഞ​ത്. ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു രാ​ജ്യ​ത്തി​ന്‍റെ ഫു​ട്ബോ​ൾ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ അ​ഴി​മ​തി​യു​ടെ​യും അ​ധി​കാ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും പി​ടി​യി​ലാ​യി. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തു​പോ​ലും 1986 മു​ത​ൽ.

ഇ​ന്ന് കേ​ര​ള​ത്തി​ലെ ഗ്രാ​മ​മൈ​താ​ന​ത്ത് ഒ​രു കു​ട്ടി പ​ന്ത് ത​ട്ടു​ന്പോ​ഴും കോ​ൽ​ക്ക​ത്ത​യി​ലെ മോ​ഹ​ൻ ബ​ഗാ​ൻ ഗാ​ല​റി​യി​ൽ ഒ​രാ​ൾ പ​താ​ക വീ​ശു​ന്പോ​ഴും ഗോ​വ​യി​ലെ ക​ട​ൽ​ത്തീ​ര​ത്ത് ഒ​രു ബാ​ല​ൻ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ അ​നു​ക​രി​ച്ച് ഷോ​ട്ട് എ​ടു​ക്കു​ന്പോ​ഴും പ​ഞ്ചാ​ബി​ലെ പൊ​ടി​മൈ​താ​ന​ത്ത് മ​റ്റൊ​രാ​ൾ ല​യ​ണ​ൽ മെ​സി​യു​ടെ ഡ്രി​ബി​ൾ സ്വ​പ്നം കാ​ണു​ന്പോ​ഴും അ​വ​രു​ടെ​യെ​ല്ലാം ഹൃ​ദ​യ​ത്തി​ൽ ഒ​രേ സ്വ​പ്ന​മാ​ണ്. ഒ​രു ദി​വ​സം ഇ​ന്ത്യ ലോ​ക​ക​പ്പ് ക​ളി​ക്ക​ണം.

ഇ​ത് വെ​റും കാ​യി​ക ല​ക്ഷ്യ​മ​ല്ല. ഒ​രു ത​ല​മു​റ​യു​ടെ ആ​ഗ്ര​ഹ​മാ​ണ്. ന​ഷ്‌​ട​പ്പെ​ട്ട ച​രി​ത്ര​ത്തെ തി​രി​കെ പി​ടി​ക്കാ​നു​ള്ള മോ​ഹം. ശൈ​ല​ൻ മ​ന്ന​യും പി.​കെ. ബാ​ന​ർ​ജി​യും ചു​നി ഗോ​സ്വാ​മി​യും ജ​ർ​ണ​യി​ൽ സിം​ഗും കോ​ട്ട​യം സാ​ലി​യും തി​രു​വ​ല്ല പാ​പ്പ​നു​മെ​ല്ലാം എ​ഴു​താ​തെ പോ​യ ലോ​ക​ക​പ്പ് അ​ധ്യാ​യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം.

ഇ​ന്ത്യ​യി​ൽ ഫു​ട്ബോ​ൾ ഇ​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. പ്ര​തി​ഭ​ക​ളി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. ആ​രാ​ധ​ക​രി​ല്ലെ​ന്നും പ​റ​യാ​നാ​കി​ല്ല. ഇ​ല്ലാ​ത്ത​ത് ദി​ശ​യും ദ​ർ​ശ​ന​വും ആ​ത്മാ​ർ​ഥ​ത​യു​മാ​ണ്.

വി. ​മ​നോ​ജ്

Related posts

Leave a Comment