ലക്നോ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടസമായി. മൂന്ന് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന സംഭവത്തിൽ റുചി ജിൻഡൽ (32) പിടിയിൽ. കുട്ടിയുടെ പിതാവ് കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. സംഭവ ദിവസം ഭാര്യ റുചി ജിൻഡൽ ഭർത്താവിനെ വിളിച്ച് മകൻ തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് അസുഖബാധിതനായെന്നും പിന്നീട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഭാര്യ കാമുകനോട് ഫോണിൽ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read MoreDay: July 28, 2026
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി; ഓൺലൈൻ അക്കൗണ്ടുവഴി ലക്ഷങ്ങളുടെ ഇടപാടുകൾ
വടകര: അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreപാർവതി തിരുവവോത്തിന്റെ ആദ്യ പോലീസ് വേഷം: “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി; റിലീസ് സെപ്റ്റംബർ 11ന്
ലോക്കപ്പ് മുതൽ പോലീസ് സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലേക്കും നീളുന്ന കാമറക്കണ്ണുകൾ…. പ്രഥമ ദൃഷ്ട്യാ തന്നെ പൂർണമായും ഒരു പോലീസ് സ്റ്റോറി എന്ന ഫീൽ നൽകുന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ. പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ… പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു…
Read Moreഗുരുവായൂര്‍ ദേവസ്വം ഓഡിറ്റ്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണനയിൽ
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഓഡിറ്റിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ ഹാജരാകും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിക്കും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ഓഡിറ്റ് വിഭാഗം കോടതിയെ അറിച്ചിരുന്നു. വഴിപാടുകളടക്കം ഡിജിറ്റലൈസ് ചെയ്തെങ്കിലും സുതാര്യക്കുറവുണ്ട്. ഓഡിറ്റിംഗിനായി ഇതിന്റെ യൂസര്‍ ഐഡി പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നും ഓഡിറ്റ് വിഭാഗം ആരോപിച്ചിരുന്നു. 2011-12 മുതല്‍ 2019-20 വരെയുള്ള 54.59 കോടിയുടെ ഇടപാടുകളില്‍…
Read Moreപിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ എസ്ഐടിഅപേക്ഷ നല്കി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്കി. റിമാൻഡിലായി ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡംഗം അജികുമാറിനെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ പാലിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ നിന്ന് 2025 ല്‍ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയെന്ന കേസില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടൊയെന്ന് അറിയാനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നത്. പാളികളില്‍ നിന്നു 2025 ല്‍ സ്വര്‍ണം വേര്തിരിച്ചെടുത്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണം വേര്തിരിച്ചെടുത്തത്തില് ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കൂടുതല്‍ വ്യക്തത വരുത്താനാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. അതേ സമയം തന്നെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ശബരിമല കൊള്ള കേസില്‍…
Read Moreവിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ..? അഭ്യൂഹം ശക്തം; കാത്തിരിപ്പോടെ ആരാധകർ
വിജയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരമായ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. സിനിമയിലെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാത പ്രാദേശികമായുള്ള ക്ഷേമപ്രവർത്തനങ്ങളിലും ആരാധകർ സജീവമാകണമെന്നാണ് ധനുഷ് അഭ്യർഥിച്ചത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. സമൂഹത്തിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും സഹായം ആവശ്യമുളളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരാധകർ തയാറാകണമെന്നും ധനുഷ് പറഞ്ഞു. “നിരവധി പേരാണ് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിന് വേണ്ടി ഈ ഐക്യം നമ്മൾ പ്രയോജനപ്പെടുത്തണം. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം ക്ഷേമപ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശങ്ങളിലുള്ള ആളുകൾക്ക് വേണ്ടെതെന്തെന്ന് തിരിച്ചറിയണം, കുടുംബങ്ങൾക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതിലെല്ലാം ഇടപെട്ട് കഴിയുന്നത് പോലെ സഹായം എത്തിക്കണം. അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ…
Read Moreവെട്ടിക്കുഴിയിലെ നാട്ടുകാരെ വിറപ്പിച്ച പുലി വനപാലകരുടെ കൂട്ടിൽ കുടുങ്ങി
ചാലക്കുടി : വെട്ടിക്കുഴിയിൽ വീട്ടുപറമ്പിൽ വനപാലകർ സ്ഥാപിച്ച കെണി കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴി ചക്കാലക്കൽ റോയിയുടെ വീടിനു സമീപം പറമ്പിൽ സ്ഥാപിച്ച കെണി കൂട്ടിലാണ് പുലർച്ചെ പുലി കുടുങ്ങിയത്. കഴിഞ്ഞ മാസം റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്ത് അകത്തുകടന്ന പുലി കോഴികളെ കൊന്നു തിന്നിരുന്നു. ഈ പ്രദേശത്ത് പുലി ശല്യം പതിവായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കെണി കൂട് സ്ഥാപി ച്ചത്. ഇതിനിടയിൽ പുലി പട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. വനപാലകർ സ്ഥലത്തെത്തി പുലിയെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Read More‘കൊട്ടാരക്കരയില്ലെങ്കില് നേമത്തോ ധര്‍മടത്തോ മത്സരിക്കാമെന്ന് ചെന്നിത്തലയോട് പറഞ്ഞു, പക്ഷെ എന്നെ ഒഴിവാക്കി’: അഖിൽ മാരാർ
കൊച്ചി: കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹത്താലാണ് ട്വന്റി20യില്‍ ചേര്‍ന്നതെന്ന് അഖില്‍ മാരാര്‍. തന്നെ ഒഴിവാക്കാനായാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ട്വന്റി 20യുടെ ഓഫര്‍ വന്നത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് അഖില്‍ മാരാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്വന്റി 20യില്‍ ചേര്‍ന്നതോടെ അച്ഛന് തന്നോട് സംസാരിച്ചിട്ടില്ല. പലരും തനിക്കെതിരെ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശക്തമായ നെഗറ്റീവ് ക്യാമ്പയിന് നടന്നു. തന്നെ ഇഷ്ടപ്പെട്ട ആള്ക്കാര് പലരും തെറി വിളിക്കുന്ന സാഹചര്യം വന്നു. അപ്പോഴും ചിന്തിച്ചത് ഇതിനെല്ലാം മറുപടി കൊട്ടാരക്കര വഴി കൊടുക്കണം എന്നാണ്. അങ്ങനെ ഇരിക്കുന്ന സമയത്താണ് കൊട്ടാരക്കരയില്‍ സീറ്റ് ഇല്ലെന്ന് അറിയുന്നത് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരുടെ വാക്കുകള്‍: കൊട്ടാരക്കരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായിട്ട് മത്സരിക്കണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അത്…
Read Moreനൈജീരിയയിൽ 30 പേരെഭീകരർ വെടിവച്ചു കൊന്നു
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഭീകരർ 30 പേരെ വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച രാത്രി കഡുന സംസ്ഥാനത്തെ നാരിഡോൺ ഗ്രാമത്തിലായിരുന്നു ആക്രമണം. ഇതേ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഭീകരർ ആക്രമണം നടത്തിയിരുന്നു. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെന്ന് പ്രദേശവാസിയായ റാഫേൽ ജോഷ്വ പറഞ്ഞു.
Read Moreകിം ജോംഗ് ഉൻ മകൾക്കൊപ്പം യുദ്ധവാർഷികാഘോഷത്തിൽ: ജുഎ പിൻഗാമിയാകുമെന്ന് സൂചന
പ്യോഗ്യാംഗ്: കൊറിയൻ യുദ്ധത്തിന്റെ 73-ാം വാർഷികാഘോഷത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്തത് മകൾ ജുഎയ്ക്കൊപ്പം. യുദ്ധത്തിൽ കൊല്ലപ്പെട്ട ഭടന്മാരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പൂക്കളർപ്പിച്ചു. 1950 മുതൽ 1953 വരെ നീണ്ട യുദ്ധത്തിൽ ഉത്തരകൊറിയയാണു ജയിച്ചതെന്ന വാദം കിം ആവർത്തിച്ചു. യുദ്ധവാർഷികത്തിൽ കിമ്മിന്റെ മകൾ ജുഎ പങ്കെടുക്കുന്നത് ഇതാദ്യമാണ്. മകളായിരിക്കും കിമ്മിന്റെ പിൻഗാമിയെന്നാണ് ദക്ഷിണകൊറിയൻ ഇന്റലിജൻസ് ഏജൻസികളുടെ അനുമാനം.
Read More