ഞാ​നൊ​രു പോ​രാ​ളി​യാ​ണ്, എ​ന്‍റെ റി​ഥ​പ്പ​നെ ഓ​ര്‍​ത്ത്, എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കണമെന്ന് രേണു സുധി

ത​നി​ക്ക് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ച വി​വ​രം ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി രേ​ണു സു​ധി. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു രേ​ണു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​പ്പോ​ഴി​താ മ​റ്റൊ​രു പോ​സ്റ്റ് കൂ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​ര്‍. ത​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നാ​ണ് ഫോ​ളോ​വേ​ഴ്സി​നോ​ട് അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ന്ന​ത്- “ഞാ​നൊ​രു പോ​രാ​ളി​യാ​ണ്. ദ​യ​വാ​യി എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക. എ​ന്‍റെ റി​ഥ​പ്പ​നെ ഓ​ര്‍​ത്ത്, എ​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ക”, രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ള്‍.

15 വ​യ​സ് മു​ന്‍​പ് ക​ണ്ടെ​ത്തി​യ ഒ​രു മു​ഴ​യാ​ണ് പി​ല്‍​ക്കാ​ല​ത്ത് കാ​ന്‍​സ​റാ​യി രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് രേ​ണു സു​ധി ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. അ​ന്നേ വേ​ണ്ട ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ രോ​ഗം അ​തി​ന്‍റെ നാ​ലാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​തു​ട​ങ്ങി​യെ​ന്നും പ​റ​ഞ്ഞു.

എ​നി​ക്ക് കാ​ന്‍​സ​ര്‍ ആ​ണ്. ഇ​ത്ര​യും ദി​വ​സം എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്തു​നി​ന്ന് ഞാ​ന​ത് മ​റ​ച്ചു​വെ​ച്ചു. പ​ക്ഷേ ഇ​പ്പോ​ള്‍ അ​ത് പ​റ​യാ​ൻ സ​മ​യ​മാ​യി എ​ന്ന് തോ​ന്നി. പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളും പ​ല​ർ​ക്കു​മു​ണ്ട്. ഇ​ത് ദു​ബൈ​യി​ല്‍ വ​ച്ച് സ്ഥി​തീ​ക​രി​ച്ചു എ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ആ​ദ്യ​മാ​യി ബ്രെ​സ്റ്റി​ല്‍ ഒ​രു മു​ഴ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത് എ​നി​ക്ക് 15 വ​യ​സ് ഉ​ള്ള​പ്പോ​ഴാ​ണ്. ആ ​മു​ഴ​യാ​ണ് ഇ​പ്പോ​ൾ കാ​ൻ​സ​ർ ആ​യി​രി​ക്കു​ന്ന​ത്. 15-ാം വ​യ​സി​ല്‍ ഞാ​ന​ത് അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല. വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ല്ല. കു​റേ നാ​ൾ ക​ഴി​ഞ്ഞ് ഡി​പ്ലോ​മ​യ്ക്ക് പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ ഇ​ത് അ​റി​ഞ്ഞ​ത്. അ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ കൊ​ണ്ടു​പോ​യി. 15- 16 വ​ർ​ഷം മു​ന്‍​പ​ത്തെ കാ​ര്യ​മാ​ണ്. അ​ന്ന് ബ​യോ​പ്സി ചെ​യ്തി​രു​ന്നു. അ​ന്ന് ഡോ​ക്ട​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​തി​ങ്ങ​നെ വെ​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ള്‍ വ​ലി​യ പ്ര​ശ്ന​മി​ല്ലെ​ങ്കി​ലും ഭാ​വി​യി​ല്‍ കാ​ൻ​സ​ർ ആ​യേ​ക്കാ​മെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​നി​ക്ക് മ​റ്റൊ​രു ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞി​ട്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പ​ൻ​ഡി​സൈ​റ്റി​സി​ന്റെ ഓ​പ്പ​റേ​ഷ​ൻ. അ​ത് കു​റ​ച്ച് പെ​യി​ൻ​ഫു​ൾ ആ​യി​രു​ന്നു. ആ ​ഒ​രു പേ​ടി കാ​ര​ണം ഞാ​നി​ത് വീ​ട്ടി​ൽ പ​റ​ഞ്ഞി​ല്ല.

സു​ധി​ച്ചേ​ട്ട​ന്‍റെ മ​ര​ണ​ശേ​ഷം ഒ​രി​ക്ക​ല്‍ ഡോ​ക്ട​റെ ക​ണ്ട​പ്പോ​ള്‍ സ്കാ​ന്‍ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കാ​നിം​ഗ് റി​സ​ല്‍​ട്ട് ക​ണ്ട് സം​ശ​യം തോ​ന്നി​യ​പ്പോ​ള്‍ മാ​മ്മോ​ഗ്രാം ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​മ്മോ​ഗ്രാ​മി​ലും സം​ശ​യം തോ​ന്നി​യ​പ്പോ​ഴാ​ണ് ബ​യോ​പ്സി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. അ​തി​ന്‍റെ റി​സ​ൾ​ട്ടും ഞാ​ൻ ഒ​റ്റ​യ്ക്ക് ചെ​ന്നാ​ണ് മേ​ടി​ച്ച​ത്. അ​പ്പോ​ള്‍ എ​ന്നോ​ട് പ​റ​ഞ്ഞു കാ​ൻ​സ​ർ ആ​ണെ​ന്ന്. ഞാ​ൻ ഒ​ന്നും മി​ണ്ടി​യി​ല്ല. ആ ​റി​സ​ൾ​ട്ട് വീ​ട്ടി​ൽ കൊ​ണ്ട് ര​ണ്ടു മൂ​ന്ന് ദി​വ​സം ഭ​ദ്ര​മാ​യി​ട്ട് വ​ച്ച് ഒ​രു മ​നു​ഷ്യ​നോ​ടും പ​റ​ഞ്ഞി​ല്ല. ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നെ മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലും പ​രി​ശോ​ധി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലും കാ​ന്‍​സ​ര്‍ ആ​ണെ​ന്ന​ത് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നാ​മ​ത്തെ സ്റ്റേ​ജ് ക​ഴി​യു​ന്ന ഘ​ട്ട​മാ​യെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. കീ​മോ​തെ​റാ​പ്പി തു​ട​ങ്ങ​ണം എ​ന്ന് പ​റ​ഞ്ഞു. ഉ​ട​നെ അ​ത് തു​ട​ങ്ങും.

ഇ​ത് സം​ബ​ന്ധി​ച്ച് ഏ​താ​നും ആ​ഴ്ച​ക​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ന്നി​രു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്കും പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കും ഒ​ടു​വി​ലാ​ണ് രേ​ണു യാ​ഥാ​ര്‍​ഥ്യം വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം രേ​ണു രോ​ഗ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍​മാ​രും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യ നി​ര​വ​ധി പേ​ര്‍ രേ​ണു സു​ധി​ക്ക് പി​ന്തു​ണ​യും ധൈ​ര്യ​വും പ​ക​ര്‍​ന്ന് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment