കീ​ർ​ത്ത​ന​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​മാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് പ​രാ​തി അ​വ​ത​രി​പ്പി​ക്കു​ക​യും കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി. വൈ​ദ്യു​ത വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ കെ. ​സു​മേ​ഷ്, സ​വാ​ദ് പെ​രി​യ​ത്തി​ൽ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment