മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ക​ട​ല​മ്മ ക​നി​യു​ന്നി​ല്ല; നിരാശയിൽ പൊന്തുവലക്കാർ


അ​മ്പ​ല​പ്പു​ഴ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ പൊ​ന്തുവ​ല​ക്കാ​ർ ക​ട​ലി​ൽ ഇ​റ​ങ്ങിത്തുട​ങ്ങി​യെ​ങ്കി​ലും മ​ത്സ്യ​മി​ല്ലാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങി. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​ന്തുവ​ല​ക്കാ​രു​ള്ള​ത് ഇ​എ​സ്ഐ വ​ട്ട​യാ​ൽ, വാ​ട​ക്ക​ൽ അ​റ​പ്പപൊ​ഴി, പ​റ​വൂ​ർ ഗ​ലീ​ലി​യ, ച​ള്ളി, ആ​ന​ന്ദേ​ശ്വ​രം, ക​രൂ​ർ, പു​റ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ചാ​ക​ര പു​റ​ക്കാ​ട് തെ​ളി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നൂ​റുക​ണ​ക്കി​നു പൊ​ന്തു​ക​ളാ​ണ് നാ​നാ​ഭാ​ഗ​ത്തുനി​ന്ന് ഇ​വി​ടെ എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ചെ​റു​കി​ട വ​ള്ള​ങ്ങ​ളും മി​നി​ലോ​റി​യി​ൽ ക​യ​റ്റി തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ അ​ട​ക്കം സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ചു തു​ട​ങ്ങി. ചാ​ക​ര​പ്ര​തീ​ക്ഷ​യാ​ണ് എ​ല്ലാ​വ​രി​ലും. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ പു​ന്ന​പ്ര ച​ള്ളി തീ​ര​ത്തുനി​ന്ന് ചി​ല പൊ​ന്തു വ​ള്ള​ങ്ങ​ൾ ഇ​റ​ക്കി​യെ​ങ്കി​ലും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ക​ര അ​ടു​ത്ത​ത്. ക​ട​ൽ അ​പ്ര​തീ​ക്ഷ​മാ​കുകയും ചെയ്തു.

ക​ര​യി​ൽനി​ന്ന മ​ത്സ്യത്തൊഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ ഇ​റ​ങ്ങി ഇ​വ​രെ ക​ര​യെ​ത്തി​ച്ച​ത്. വ​ള​രെ കു​റ​ച്ചു ചെ​മ്മീ​നും പൊ​ടി​മീ​നും മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു ല​ഭി​ച്ച​ത്. വ​ല​യി​ൽനി​ന്ന് മീ​ൻ വേ​ർ​പ്പെ​ടു​ത്താ​ൻനി​ന്ന സ​ഹാ​യി​ക​ൾ​ക്ക് കൊ​ടു​ത്തി​ട്ട് ആ​ഴ​ക്ക​ട​ലി​ൽ ജീ​വ​ൻ പ​ണ​യം വച്ചു ഒ​റ്റ​യ്ക്കു മ​ല്ലി​ട്ട​വ​നു കി​ട്ടി​യ​തു നി​സാ​ര തു​ക​യാ​ണെ​ന്നാ​ണ് പൊ​ന്തു വ​ല​ക്കാ​ർ പ​റ​യു​ന്ന​ത്.

എ​ങ്കി​ലും മ​ഴ കു​റ​ഞ്ഞ​പ്പോ​ൾ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഇ​വ​ർ തു​ഴ​യു​ന്ന​ത്. ബോ​ട്ടു​ക​ൾ ക​ര ക​യ​റി​യ ഈ ​സ​മ​യ​ത്ത് കി​ട്ടു​ന്ന മീ​നി​ന് പൊ​ന്നും വി​ല കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തീ​രം.

Related posts

Leave a Comment