നി​പ ഭീ​തി​യി​ൽ പാ​ണ്ട​നാ​ട്: വ​വ്വാ​ൽ ശ​ല്യ​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​വും


ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ മു​റി​യാ​യി​ക്കര മു​ത​ൽ ആ​ന​ന്ദേ​ശ്വ​രം ക്ഷേ​ത്രം വ​രെ​യു​ള്ള ജ​ന​വാ​സമേ​ഖ​ല അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ-​സു​ര​ക്ഷാഭീ​ഷ​ണി​യി​ൽ. പ്ര​ദേ​ശ​ത്തെ ഐ​ക്ക​രെ പു​ര​യി​ടം, നി​ര​ണ​ത്ത പു​ര​യി​ടം, ക​ണ്ട​ത്തി​ൽ പു​ര​യി​ടം തു​ട​ങ്ങി​യ പ​റ​മ്പു​ക​ളി​ലെ വ​ൻ​മ​ര​ങ്ങ​ളി​ൽ താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ സ്വൈ​ര്യ​ജീ​വി​തം ത​ക​ർ​ക്കു​ന്ന​ത്.

നി​പ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക വൈ​റ​സു​ക​ളു​ടെ പ്ര​ധാ​ന വാ​ഹ​ക​രാ​ണ് വ​വ്വാ​ലു​ക​ൾ എ​ന്ന​തി​നാ​ൽ പാ​ണ്ട​നാ​ട് നി​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വ​വ്വാ​ൽ ശ​ല്യ​ത്തി​നു പു​റ​മേ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​വും വി​ഷ​പ്പാ​മ്പു​ക​ളു​ടെ ശ​ല്യ​വും കൂ​ടി​യാ​യ​തോ​ടെ പ്ര​ദേ​ശം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്.

ഭീ​തി​യു​ണ​ർ​ത്തി ശ​ബ്ദ​കോ​ലാ​ഹ​ലം;കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വി​സ​ർ​ജ്യം
ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​ൻ​മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​ല​കീ​ഴാ​യി താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ണ്ടാ​ക്കു​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​സ്വാ​ഭാ​വി​ക ശ​ബ്ദ​വും കോ​ലാ​ഹ​ല​ങ്ങ​ളും കാ​ര​ണം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് വീ​ട്ടി​ലി​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ശ​ബ്ദ​ശ​ല്യ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി പ്ര​ദേ​ശം നേ​രി​ടു​ന്ന​ത് മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യാ​ണ്. വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യ വ​സ്തു​ക്ക​ൾ വീ​ടു​ക​ളു​ടെ മു​ക​ളി​ലും മു​റ്റ​ത്തും വ​ന്നു​വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യ കി​ണ​റു​ക​ളെ​ല്ലാം വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യം വീ​ണ് പൂ​ർ​ണ​മാ​യും മ​ലി​ന​മാ​യി​ക്ക​ഴി​ഞ്ഞു. ഇ​വ പ​റ​ന്നു​പോ​കു​മ്പോ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വി​സ​ർ​ജ്യം വീ​ഴു​ന്ന​തും പ​തി​വാ​ണ്. വി​സ​ർ​ജ്യം ജ​ല​ത്തി​ൽ ല​യി​ച്ചു​ചേ​രു​ന്ന​തി​നാ​ൽ കി​ണ​റു​ക​ളി​ലെ വെ​ള്ളം കു​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം
രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യു​ള്ള സാ​ഹ​ച​ര്യ​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. വ​വ്വാ​ലു​ക​ൾ വ​സി​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റി ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന പ​റ​മ്പു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും കൃ​ഷി​ക്കും വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

അ​ണ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കവി​ഷ​മു​ള്ള പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ജ​ന്തു​ക്ക​ളു​ടെ​യും കേ​ന്ദ്ര​മാ​യി മേ​ഖ​ല മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ​സ​മ​യ​ങ്ങ​ള​ൽ കു​ട്ടി​ക​ളെ പു​റ​ത്തു​വി​ടാ​ൻ മാ​താ​പി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു.

വ​നം​വ​കു​പ്പു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ടു​ത്ത ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കു​ഞ്ഞൂ​ഞ്ഞ് പ​റ​ഞ്ഞു. വ​വ്വാ​ലു​ക​ളു​ടെ ശ​ല്യ​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രി​ൽനി​ന്നും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ക​ണ്ട് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കും വെ​റ്ററി​ന​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കും നി​വേ​ദ​നം ഫോ​ർ​വേ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​വ്വാ​ലു​കൾ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന പ​റ​മ്പു​ക​ളി​ലെ മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റു​ന്ന​തി​നും കാ​ട്ടു​പ​ന്നി, പാ​മ്പ് എ​ന്നി​വ​യു​ൾ​പ്പെടെ​യു​ള്ള​വ​യു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ പു​ര​യി​ട​ത്തി​ലെ കാ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു വ​സ്തു ഉ​ട​മ​സ്ഥ​ർ​ക്ക് ക​ത്തു ന​ൽ​കും.

Related posts

Leave a Comment