സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് എ​ന്നോ​ട് ക​ള്ളം പ​റ​ഞ്ഞു”: ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ലെ കാ​ഴ്ച​ക​ളി​ൽ അ​ത്ഭു​ത​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് സ​ഞ്ചാ​രി; വീ​ഡി​യോ വൈ​റ​ൽ!

ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള ഓ​ൺ​ലൈ​ൻ സ്റ്റീ​രി​യോ​ടൈ​പ്പു​ക​ളെ​യും കു​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഒ​രു ബ്രി​ട്ടീ​ഷ് വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റാ​യ ജാ​ക് ഹീ​റ്റ​ൺ പ​ങ്കു​വെ​ച്ച ‘സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് എ​ന്നോ​ട് പൂ​ർ​ണ​മാ​യും ക​ള്ളം പ​റ​ഞ്ഞു’ എ​ന്ന വീ​ഡി​യോ​യാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര ബീ​ച്ചാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​ന്നൈ മ​റീ​ന ബീ​ച്ച സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മു​ള്ള തന്‍റെ അ​നു​ഭ​വ​മാ​ണ് ജാ​ക് ഇ​തി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.​ഇ​ന്ത്യ​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​പ്പോ​ഴും അ​ഴു​ക്കു​പി​ടി​ച്ച​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ പാ​ടെ ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് മ​റീ​ന ബീ​ച്ചി​ലെ കാ​ഴ്ച​ക​ളെ​ന്ന് ജാ​ക് വ്യ​ക്ത​മാ​ക്കു​ന്നു. ബീ​ച്ചും പ​രി​സ​ര​വും വ​ള​രെ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ന​മ്മ​ൾ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ബീ​ച്ചി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന് നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​മോ? ഇ​വി​ടെ കാ​ര്യ​മാ​യി മാ​ലി​ന്യ​ങ്ങ​ളൊ​ന്നും ത​ന്നെ​യി​ല്ല, വ​ള​രെ വൃ​ത്തി​യാ​യി കി​ട​ക്കു​ന്നു. അ​വി​ടെ​വി​ടെ​യാ​യി ചി​ല ചെ​റി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടേ​ക്കാം, പ​ക്ഷേ അ​ത് വ​ള​രെ കു​റ​വാ​ണെ​ന്ന് ജാ​ക് ഹീ​റ്റ​ൺ പ​റ​യു​ന്നു.

പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഒ​രേ​സ​മ​യം ബീ​ച്ചി​ലു​ണ്ടാ​യി​ട്ടും അ​വി​ടെ ഇ​ത്ര​യും കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം മാ​ലി​ന്യം കാ​ണ​പ്പെ​ടു​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് ജാ​ക് വി​ശേ​ഷി​പ്പി​ച്ചു. മാ​ത്ര​മ​ല്ല, ഇ​വി​ടു​ത്തെ ക​ട​ൽ​വെ​ള്ളം ഇം​ഗ്ല​ണ്ടി​ന്‍റെ തീ​ര​ങ്ങ​ളി​ലെ വെ​ള്ള​ത്തേ​ക്കാ​ൾ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് വീ​ഡി​യോ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വി​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ ല​ഭി​ക്കു​ന്ന​തെ​ന്ന് പ​ല​രും കു​റി​ച്ചു.

Related posts

Leave a Comment