ഇ​ൻ​ഷു​റ​ൻ​സോ അ​പ്പോ​യി​ൻ​മെ​ന്‍റോ വേ​ണ്ട, വെ​റും 2,100 രൂ​പ​യ്ക്ക് കോ​ൺ​ടാ​ക്റ്റ് ലെ​ൻ​സ്; ഇ​ന്ത്യ​ൻ ആ​രോ​ഗ്യ​രം​ഗ​ത്തെ പു​ക​ഴ്ത്തി അ​മേ​രി​ക്ക​ൻ യു​വ​തി

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ എ​ളു​പ്പ​ത്തെ​യും കു​റ​ഞ്ഞ ചി​ല​വി​നെ​യും വാ​നോ​ളം പു​ക​ഴ്ത്തി​ക്കൊ​ണ്ട് വീ​ണ്ടു​മൊ​രു അ​മേ​രി​ക്ക​ൻ യു​വ​തി രം​ഗ​ത്ത്. മു​ൻ​കൂ​ട്ടി അ​പ്പോ​യി​ന്‍​മെ​ന്‍റ് എ​ടു​ക്കാ​തെ​യും ഇ​ൻ​ഷു​റ​ൻ​സ് സ​ഹാ​യ​മി​ല്ലാ​തെ​യും വെ​റും 26 ഡോ​ള​റി​ന് (ഏ​ക​ദേ​ശം 2,100-ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) ഇ​ന്ത്യ​യി​ൽ നി​ന്ന് പ്രി​സ്‌​ക്രി​പ്ഷ​ൻ കോ​ൺ​ടാ​ക്റ്റ് ലെ​ൻ​സു​ക​ൾ വാ​ങ്ങി​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ചാ​ണ് ഐ​വി എ​ന്ന യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യെ​ക്ക​ണ്ട് അ​മേ​രി​ക്ക പാ​ഠം പ​ഠി​ക്ക​ണ​മെ​ന്നും യു​വ​തി വീ​ഡി​യോ​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലെ ഒ​രു ഒ​പ്റ്റി​ക്ക​ൽ ഷോ​പ്പി​ൽ പോ​യ ഞാ​ൻ ഇ​ൻ​ഷു​റ​ൻ​സ് പോ​ലു​മി​ല്ലാ​തെ വെ​റും 26 ഡോ​ള​റി​ന് പ്രി​സ്‌​ക്രി​പ്ഷ​ൻ കോ​ൺ​ടാ​ക്റ്റ് ലെ​ൻ​സു​ക​ളു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്! അ​മേ​രി​ക്ക, ദ​യ​വാ​യി ഇ​ത് ക​ണ്ടു​പ​ഠി​ക്കൂ,” ഐ​വി ത​ന്‍റെ വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ചു.

ത​ന്‍റെ ക​യ്യി​ൽ ഒ​രു ജോ​ടി ലെ​ൻ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​യി​ലെ ഒ​രു മാ​ളി​ലു​ള്ള ഒ​പ്റ്റി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് താ​ൻ ന​ട​ന്നു​പോ​യ​തെ​ന്ന് ഐ​വി വ്യ​ക്ത​മാ​ക്കു​ന്നു. അ​വി​ടെ ചെ​ന്ന് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി കാ​ണി​ച്ച​പ്പോ​ൾ ത​ന്നെ അ​വ​ർ ലെ​ൻ​സ് ന​ൽ​കാ​ൻ ത​യ്യാ​റാ​യി. ആ​വ​ശ്യ​മു​ള്ള ബ്രാ​ൻ​ഡ് സ്റ്റോ​ക്കി​ൽ ഇ​ല്ലാ​തി​രു​ന്നി​ട്ടും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​ത് എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്ന് ക​ട​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ക​യും കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ അ​ത് എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

“ഇ​ന്ത്യ​യി​ലെ ഏ​ത് ഒ​പ്റ്റി​ക്ക​ൽ ഷോ​പ്പി​ലും എ​നി​ക്ക് നേ​രി​ട്ട് ക​യ​റി​ച്ചെ​ല്ലാ​മെ​ന്ന​തും ലെ​ൻ​സു​ക​ൾ വാ​ങ്ങാ​മെ​ന്ന​തും വ​ലി​യൊ​രു കാ​ര്യ​മാ​ണ്. അ​മേ​രി​ക്ക​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ ഇ​ത് ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. മൂ​ന്ന് ജോ​ടി ലെ​ൻ​സു​ക​ളാ​ണ് എ​നി​ക്ക് 26 ഡോ​ള​റി​ന് ല​ഭി​ച്ച​ത്. ഇ​ത് വ​ള​രെ കു​റ​ഞ്ഞ വി​ല​യാ​ണോ അ​തോ ഇ​വി​ടു​ത്തെ സാ​ധാ​ര​ണ വി​ല​യാ​ണോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല,” ഐ​വി ആ​ശ്ച​ര്യ​ത്തോ​ടെ പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, കോ​ൺ​ടാ​ക്റ്റ് ലെ​ൻ​സ് വാ​ങ്ങാ​ൻ പോ​ലും അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് വേ​ണ​മെ​ന്ന അ​റി​വ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ൽ ക​ണ്ണ​ട​ക​ൾ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും മ​റ്റും ക​ട​ക​ളി​ൽ പ​ണം പോ​ലും വാ​ങ്ങാ​റി​ല്ലെ​ന്ന് പ​ല​രും ക​മ​ന്റ് ചെ​യ്തു.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ വി​ക്ടോ​റി​യ എ​ന്ന മ​റ്റൊ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യും യു​എ​സ് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി പ​രി​ര​ക്ഷ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 1,000 ഡോ​ള​ർ (ഏ​ക​ദേ​ശം 83,000 രൂ​പ​യി​ല​ധി​കം) വി​ല പ​റ​ഞ്ഞ മ​രു​ന്ന്, അ​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് വെ​റും 25 ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 2,100 രൂ​പ) ല​ഭി​ച്ച​ത്. വെ​റും 6 ഗു​ളി​ക​ക​ൾ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഈ ​ഭീ​മ​മാ​യ തു​ക ഈ​ടാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും, അ​മേ​രി​ക്ക​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ ആ​രോ​ഗ്യ​രം​ഗം പൂ​ർ​ണ്ണ​മാ​യും ‘പ​റ്റി​ക്കു​ക​യാ​ണെ​ന്നും’ അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment