സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ‘പ​രാ​ദ​ങ്ങ​ൾ’​എ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​കാ​രെ സ​മൂ​ഹ​ത്തി​ലെ “പ​രാ​ദ​ങ്ങ​ൾ’ എ​ന്ന് വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ൾ യാ​തൊ​രു ദാ​ക്ഷി​ണ്യ​വും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.‌

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് കു​മാ​ർ സിം​ഗ്‌ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി ശൃം​ഖ​ല​യു​ള്ള ഇ​ക്കൂ​ട്ട​ർ സ​മൂ​ഹ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​വ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്ല​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ങ്കി​ലും ഹ​ർ​ജി​ക്കാ​ര​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടാ​ണ് സു​പ്രീം​കോ​ട​തി​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സി​ബി​ഐ​ക്കു സ​ഹാ​യം ന​ൽ​കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment