രാജ്യാന്തര തീർഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യന്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും വിശ്വാസ ജീവിതത്തിനു പ്രചോദനമേകുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണ് അരയനും അമരക്കാരനും. ചിത്രം പ്രദർശനത്തിന് തയാറായികൊണ്ടിരിക്കുന്നു.
ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി. ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.
സമന്വയ വിഷന്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്, റവ. മോൺ. ഡോ വിൻസെന്റ് കെ പീറ്ററാണ്. നിർമാണം – ബ്രൈറ്റ് തോംസൺ, സംവിധാനം – വി.വി. വിൽഫ്രഡ്, കഥ, തിരക്കഥ, സംഭാഷണം- ഷാജി മതിലകം, ഛായാഗ്രഹണം- ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ്- പി.സി. മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- കിച്ചി പൂജപ്പുര, പിആർഒ- അജയ് തുണ്ടത്തിൽ.
