അ​ര​യ​നും അ​മ​ര​ക്കാ​ര​നും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

രാ​ജ്യാ​ന്ത​ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി, സ​ഹ്യ​ന്‍റെ നെ​റു​ക​യി​ൽ പ്ര​ശോ​ഭി​ക്കു​ന്ന വെ​ള്ള​റ​ട തെ​ക്ക​ൻ കു​രി​ശു​മ​ല​യു​ടെ ച​രി​ത്ര​വും പോ​രാ​ട്ട​ങ്ങ​ളു​ടെ കു​ടും​ബ​ജീ​വി​ത​വും എ​ന്നും വി​ശ്വാ​സ ജീ​വി​ത​ത്തി​നു പ്ര​ചോ​ദ​ന​മേ​കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് അ​ര​യ​നും അ​മ​ര​ക്കാ​ര​നും. ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി​കൊ​ണ്ടി​രി​ക്കു​ന്നു.

ഇ​ന്ദ്ര​ൻ​സ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, കു​മ​ര​കം ര​ഘു​നാ​ഥ്, മ​നു​രാ​ജ്, കോ​ട്ട​യം ര​മേ​ഷ്, സ​ജി സൂ​ര്യ, ഹ​രി കൊ​ല്ലം, റ്റി. ​ബി​നു, രാ​ജ​മ​ണി, ബ്രൈ​റ്റ് തോം​സ​ൺ, ഇ​ഗ്‌​നേ​ഷ്യ​സ്, പ്ര​മോ​ദ് മ​ണി, ഡോ. ​ദി​വ്യ നാ​യ​ർ, വി​ജ​യ​കു​മാ​രി, സേ​തു​ല​ക്ഷ്മി, ര​ഹ്‌​ന, ക​ല്യാ​ണി, കെ​സി​യ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ പ​ക​രു​ന്നു.

സ​മ​ന്വ​യ വി​ഷ​ന്‍റെ ബാ​ന​റി​ൽ ബ്രൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ്, റ​വ. മോ​ൺ. ഡോ ​വി​ൻ​സെ​ന്‍റ് കെ ​പീ​റ്റ​റാ​ണ്. നി​ർ​മാ​ണം – ബ്രൈ​റ്റ് തോം​സ​ൺ, സം​വി​ധാ​നം – വി.​വി. വി​ൽ​ഫ്ര​ഡ്, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- ഷാ​ജി മ​തി​ല​കം, ഛായാ​ഗ്ര​ഹ​ണം- ഗു​ണ അ​നു​രാ​ഗ്, അ​ല​ക്സ്, വി​നോ​ദ്, എ​ഡി​റ്റിം​ഗ്- പി.​സി. മോ​ഹ​ന​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- കി​ച്ചി പൂ​ജ​പ്പു​ര, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment