12 കോ​ടി ന​ഷ്ട​മാ​ണെ​ങ്കി​ലും; ബേ​സ് സ്‌​ട്രോം​ഗ് ആ​ണെ​ന്ന് ഷീ​ലു

ഞാ​നൊ​രു ബി​സി​ന​സു​കാ​രി​യാ​യി വ​രു​ന്ന​തേ​യു​ള്ളൂ. ഭ​ർ​ത്താ​വ് ബി​സി​ന​സ് ചെ​യ്യു​ന്ന​ത് ക​ണ്ടു​ള്ള പ​രി​ച​യ​മു​ണ്ട്. പു​ള്ളി അ​ത്യാ​വ​ശ്യം ന​ല്ലൊ​രു ബി​സി​ന​സു​കാ​ര​നാ​ണ്. മ​റ്റാ​രി​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ വ​ള​രെ കെ​യ​ർ​ഫു​ളാ​ണ് അ​ദ്ദേ​ഹം. 50 ല​ക്ഷം കൈ​യി​ലു​ണ്ടെ​ങ്കി​ൽ 40 ല​ക്ഷം സൈ​ഡി​ൽ വച്ച് ബാ​ക്കി പ​ത്തു ല​ക്ഷ​മേ പു​ള്ളി ഉ​പ​യോ​ഗി​ക്കൂ.

ബേ​സ് സ്‌​ട്രോം​ഗ് ആ​ക്കി വ​യ്ക്കും. ഞ​ങ്ങ​ളി​ത്ര​യും സി​നി​മ​ക​ൾ ചെ​യ്തു. അ​വ​സാ​നം ചെ​യ്ത ര​ണ്ട് സി​നി​മ​ക​ളും ഫ്ലോ​പ്പ് ആ​ണ്. ആ ​ര​ണ്ട് സി​നി​മ​ക​ളി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ‌​ട്ട​ത് പ​ന്ത്ര​ണ്ട​ര കോ​ടി രൂ​പ​യാ​ണ്. പ​ക്ഷേ, അ​ത് ഞ​ങ്ങ​ളു​ടെ ബി​സി​ന​സി​നെ​യോ ഫാ​മി​ലി​യെ​യോ ഞ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​യോ ബാ​ധി​ച്ചി​ട്ടി​ല്ല.

ഒ​രു സൈ​ഡി​ൽ പു​ള്ളി​യു​ണ്ടാ​ക്കി വ​ച്ച സ്ട്രോം​ഗാ​യ ബേ​സ് ആ​ണ്. പ​ക്ഷേ, പ​ന്ത്ര​ണ്ട​ര കോ​ടി പോ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ഷ​മ​മു​ണ്ട്. സി​നി​മ ചെ​യ്യു​മ്പോ​ൾ ആ ​ബേ​സി​ൽ തൊ​ട്ടു​ള്ള പൈ​സ​യ​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​രോ​ടും ക​ടം മേ​ടി​ച്ച​ല്ല ഒ​ന്നും ചെ​യ്യു​ന്ന​ത്. അ​ത് പു​ള്ളി​ക്കാ​ര​ന്‍റെ സ്ട്രാ​റ്റ​ജി ആ​ണ്.

ഒ​രി​ക്ക​ലും ഒ​രി​ട​ത്തുനി​ന്നും അ​ഞ്ച് പൈ​സ വാ​ങ്ങു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. 15 സി​നി​മ​ക​ൾ ചെ​യ്ത​തി​ൽ 13ലും ​വ​ലി​യ ന​ഷ്ട​മി​ല്ല. പ​ക്ഷേ, സി​നി​മ​യി​ൽ നി​ന്ന് ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. സി​നി​മ​യി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ്ഥി​തി ഉ​ണ്ടാ​ക്കാം എ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ൽ 500 പ്രൊ​ഡ്യൂ​സേഴ്​സി​ൽ പ​ത്ത് പേ​ർ​ക്കൊ​ക്കെ​യേ അ​ത് ഉ​ണ്ടാ​യി​ട്ടു​ള്ളൂ.
-ഷീ​ലു ഏ​ബ്ര​ഹാം

Related posts

Leave a Comment