ജെ.​സി. ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി കൊ​ച്ചി​ക്കു നേ​ട്ട​മാ​കും

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ​ത​ല​സ്ഥാ​നം എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൊ​തു​ങ്ങി​ല്ല ഇ​നി കൊ​ച്ചി. അ​തെ, കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല, ഇ​നി സി​നി​മാ​ലോ​ക​ത്തി​ന്‍റേ​യും സ്വ​ന്തം കൊ​ച്ചി​യാ​കും. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ലെ പ്ര​ധാ​ന ഫോ​ക്ക​സു​ക​ളി​ലൊ​ന്ന് കൊ​ച്ചി​യി​ല്‍ ജെ.​സി.​ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി​യാ​ണ്.

ഇ​തി​നൊ​പ്പം സി​നി​മ​യ്ക്കു വ്യ​വ​സാ​യ പ​ദ​വി ന​ല്‍​ക​ല്‍, അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​രം വേ​ദി എ​ന്നി​വ​യും സി​നി​മാ​മേ​ഖ​ല​യ്‌​ക്കൊ​പ്പം കൊ​ച്ചി​യു​ടെ​യും ഭാ​വി​സാ​ധ്യ​ത​ക​ള്‍​ക്കു പു​തി​യ മാ​നം ന​ല്‍​കു​ന്ന​താ​ണ്. അ​ന്ത​രി​ച്ച ന​ട​ന്‍ സ​ലിം​കു​മാ​റി​നാ​യി സ്മാ​ര​കം നി​ര്‍​മി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശ​വും കൊ​ച്ചി​യു​ടെ ക​ലാ​പൈ​തൃ​ക​ത്തി​നു​ള്ള ആ​ദ​രം കൂ​ടി​യാ​കും.

സാം​സ്‌​കാ​രി​ക കൊ​ച്ചി​യും കേ​ര​ള​ത്തി​ലെ സി​നി​മാ​മേ​ഖ​ല​യും കാ​ല​ങ്ങ​ളാ​യി മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക പ്ര​തി​ക​ര​ണ​മാ​യാ​ണ് ബ​ജ​റ്റി​ലെ നി​ര്‍​ദേ​ശ​ത്തെ ഈ ​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍ വി​ല​യി​രു​ത്ത​ന്ന​ത്.

ന​ഗ​ര​ത്തി​നു പു​റ​ത്ത് വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​കും ഫി​ലിം സി​റ്റി സ​ജ്ജ​മാ​ക്കു​ക. ചി​ത്രീ​ക​ര​ണ​ത്തി​നു​ത​കു​ന്ന ലൊ​ക്കേ​ഷ​നു​ക​ള്‍, എ​ഡി​റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, പ്രി​വ്യൂ തി​യേ​റ്റ​റു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഫി​ലിം സി​റ്റി​യി​ല്‍ ഒ​രു​ങ്ങും. അ​തി​ലൂ​ടെ ആ ​മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന തൊ​ഴി​ല്‍, സം​രം​ഭ​ക സാ​ധ്യ​ത​ക​ള്‍, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും നേ​ട്ട​മാ​കും.

കൊ​ച്ചി​യി​ലെ സി​നി​മാ​സം​സ്‌​കാ​രം വ​ള​ര്‍​ച്ച​യ്ക്ക് ഫി​ലിം സി​റ്റി ഉ​ള്‍​പ്പ​ടെ​യു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​രു​ത്താ​കു​മെ​ന്ന് കൊ​ച്ചി​ന്‍ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ. ബാ​ല​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ സ്ഥി​രം അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വേ​ദി വ​രു​ന്ന​ത് ആ​ഹ്ലാ​ദ​ക​ര​മാ​ണ്. ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് കൊ​ച്ചി​യി​ല്‍ അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ന​ട​ന്ന​ത്. അ​തേ​സ​മ​യം റീ​ജ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ള്‍ നി​ല​നി​ര്‍​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ മ​ധ്യ​മേ​ഖ​ല, കൂ​ടു​ത​ല്‍ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍, മി​ക​ച്ച ഹോ​ട്ട​ലു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും എ​ന്നി​വ​യെ​ല്ലാം കൊ​ച്ചി​യി​ലെ സി​നി​മാ മേ​ഖ​ല​യി​ലെ നൂ​റു​കോ​ടി​യു​ടെ വ​ന്‍ പ​ദ്ധ​തി​ക്കു സ​ര്‍​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​താ​യി ക​ണ​ക്കാ​ക്കാം. എ​ങ്കി​ലും അ​ടു​ത്തി​ടെ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ള്‍​ക്കും അ​നു​ബ​ന്ധ ജോ​ലി​ക​ള്‍​ക്കും പ​ര്യാ​പ്ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ കൊ​ച്ചി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടെ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
സി​ജോ പൈ​നാ​ട​ത്ത്

Related posts

Leave a Comment