‘നീ​ല​ക്കു​യി​ല്‍ ‘ മു​ത​ല്‍ കു​മ്പ​ള​ങ്ങി വ​രെ…​ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കോ​ളാ​മ്പി​യി​ല്‍ മു​ഴ​ങ്ങി​യ പാ​ട്ടു​ക​ള്‍ ഓ​ര്‍​മ​ക​ളി​ലു​ള്ള ത​ല​മു​റ ഇ​പ്പോ​ഴും കൊ​ച്ചി​യി​ലു​ണ്ട്

കൊച്ചി: കൊ​ച്ചി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള പെ​ന്‍റാ മേ​ന​ക, ഒ​രു കാ​ല​ത്ത് തി​ര​ക്കേ​റി​യ സി​നി​മാ തി​യേ​റ്റ​റാ​യി​രു​ന്നു. സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കോ​ളാ​മ്പി​യി​ല്‍ മു​ഴ​ങ്ങി​യ പാ​ട്ടു​ക​ള്‍ ഓ​ര്‍​മ​ക​ളി​ലു​ള്ള ത​ല​മു​റ ഇ​പ്പോ​ഴും കൊ​ച്ചി​യി​ലു​ണ്ട്. നീ​ല​ക്കു​യി​ല്‍, ഒ​രാ​ള്‍ കൂ​ടി ക​ള്ള​നാ​യി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ മേ​ന​ക തി​യേ​റ്റ​റി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഭാ​ര്യ, റെ​ബേ​ക്ക, പാ​ലാ​ട്ട് കോ​മ​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പ​ത്മ തി​യേ​റ്റ​റി​ലാ​ണു റി​ലീ​സ് ചെ​യ്‌​തെ​ന്ന് പ​ഴ​യ സി​നി​മാ​പ്രേ​മി​ക​ള്‍ ഓ​ര്‍​ക്കു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ള്‍​ക്കു പ​ശ്ചാ​ത്ത​ല​മാ​യ പ​ശ്ചി​മ​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, കു​മ്പ​ള​ങ്ങി, നെ​ടു​ങ്ങാ​ട് ദ്വീ​പ്, വീ​ര​ന്‍​പു​ഴ, മ​റൈ​ന്‍ ഡ്രൈ​വ്, പൊ​ക്കാ​ളി പാ​ട​ങ്ങ​ള്‍… എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​നി​യും മ​ല​യാ​ള സി​നി​മ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ എ​ത്തും. രാ​ജ്യ​ത്തെ പ്ര​ഥ​മ ടൂ​റി​സം ഗ്രാ​മം എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​മ്പ​ള​ങ്ങി ദ്വീ​പ് കാ​മ​റാ ക്ലി​ക്കു​ക​ളു​ടെ പ​റു​ദീ​സ​യാ​ണ്.

ക​ണ്ട​ല്‍​ക്കാ​ടു​ക​ളും, കാ​യ​ല്‍​പ്പ​ര​പ്പു​ക​ള്‍​ക്കി​ട​യി​ലെ മ​നോ​ഹ​ര​മാ​യ ചീ​ന​വ​ല​ക​ളു​മെ​ല്ലാം ചേ​ര്‍​ന്ന് ഭം​ഗി​യു​ള്ള സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ള്‍ ഒ​രു​ക്കു​ന്ന കു​മ്പ​ള​ങ്ങി​യോ​ടു കി​ട​പി​ടി​ക്കാ​ന്‍ കൊ​ച്ചി​യി​ലെ മ​റ്റു തീ​ര​പ്ര​ദേ​ശ​ങ്ങ​ളും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളു​മു​ണ്ട്.

Related posts

Leave a Comment