ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ൽ പ്ര​ധാ​ന​ക​ണ്ണി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ മാ​ങ്ങാ​ണ്ടി ഷ​മീ​റി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കേ​സി​ലെ പ്ര​തി​യു​മാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ ഷെ​മീ​റിനെ (മാ​ങ്ങാ​ണ്ടി ഷെ​മീ​ർ-40) കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​റു മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി കാ​യം​കു​ളം, നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, സ്ത്രീ​ക​ളെ മാ​ന​ഹാ​നി പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, കാ​പ്പാ നി​യ​മലം​ഘ​നം മു​ത​ലാ​യ കേ​സു​ക​ളി​ൽ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നുത​വ​ണ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പ് കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വി​പ​ണ​ന​ത്തി​നാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചുന​ൽ​കു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഇ​യാ​ളെ 2025 ജൂ​ണി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ കാ​പ്പാ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment