വീണ്ടും ഞെട്ടിച്ച് കേപ് വെർദെ: ഉറുഗ്വയെ സമനിലയിൽ തളച്ചു

ക​ലി​ഫോ​ർ​ണി​യ: ലോ​ക​പ്പി​ലെ ന​വാ​ഗ​ത​രാ​യ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കേ​പ് വെ​ർ​ദെ വീ​ണ്ടും ഞെ​ട്ടി​ക്കു​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​നെ​തി​രേ പു​റ​ത്തെ​ടു​ത്ത അ​തേ പോ​രാ​ട്ട​വീ​ര്യ​വു​മാ​യി കേ​പ് വെ​ർ​ദെ ര​ണ്ടാ​മ​ത്സ​ര​ത്തി​ലും എ​തി​രാ​ളി​ക​ളെ സ​മ​നി​ല​യി​ൽ കു​രു​ക്കി.

ഗ്രൂ​പ്പ്- എ​ച്ചി​ൽ ഉ​റു​ഗ്വെ​യെ 2-2 ഗോ​ളു​ക​ളി​ലാ​ണ് കേ​പ് വെ​ർ​ദെ ത​ള​ച്ച​ത്. അ​തെ, ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​മാ​യി മാ​റു​ക​യാ​ണ് കേ​പ് വെ​ർ​ദെ. മി​യാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 3.30ന് ​ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ​വീ​തം നേ​ടി തു​ല്യ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​രം തു​ട​ങ്ങി​യ ആ​ദ്യ​നി​മി​ഷ​ങ്ങ​ളി​ൽ ഉ​റു​ഗ്വെ പ്ര​തി​രോ​ധ​ത്തെ കേ​പ് വെ​ർ​ദേ താ​ര​ങ്ങ​ൾ വി​ഷ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നീ​ക്ക​ങ്ങ​ൾ. 21-ാം മി​നി​റ്റി​ൽ കേ​പ് വെ​ർ​ദെ ആ​ദ്യ​ഗോ​ൾ നേ​ടി. അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യ ഷോ​ട്ടി​ലൂ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് കെ​വി​ൻ പീ​ന കേ​പ് വെ​ർ​ദെ​യു​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഗോ​ൾ നേ​ടി.

ഇ​തോ​ടെ പി​റ​കി​ലാ​യ ഉ​റു​ഗ്വെ ഉ​ണ​ർ​ന്നു. 44-ാം മി​നി​റ്റി​ൽ മാ​ക്സി അ​രാ​ഹോ​യി​ലൂ​ടെ അ​വ​ർ സ​മ​നി​ല ഗോ​ൾ നേ​ടി. വീ​ണ്ടും ഉ​റു​ഗ്വെ​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ​പ​കു​തി​യു​ടെ അ​ധി​ക​സ​മ​യ​ത്ത് അ​ഗ​സ്റ്റി​ൻ ക​നോ​ബി​യോ കേ​പ് വെ​ർ​ദെ​ക്കെ​തി​രേ ഗോ​ൾ നേ​ടി​യ​തോ​ടെ ഇ​ട​വേ​ള​ക്ക് പി​രി​യു​ന്പോ​ൾ ഉ​റു​ഗ്വെ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. 2-1. ര​ണ്ടാം പ​കു​തി​യി​ൽ ക​ളി മു​റു​കു​ന്ന​താ​ണ് ക​ണ്ട​ത്.

ആ​ഞ്ഞു​പൊ​രു​തി​യ കേ​പ് വെ​ർ​ദെ ഗോ​ള​ടി​ക്കാ​ൻ സ​ക​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​ണ് ക​ണ്ട​ത്. 61-ാം മി​നി​റ്റി​ൽ അ​വ​ർ ല​ക്ഷ്യം ക​ണ്ടു. ഉ​റു​ഗ്വെ പ്ര​തി​രോ​ധ​ക്കാ​രു​ടെ പി​ഴ​വി​ൽ നി​ന്ന് അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഹെ​ലി​യോ വ​രേ​ല പ​ന്ത് വ​ല​യി​ലാ​ക്കി. അ​ദ്ദേ​ഹം പാ​യി​ച്ച ഷോ​ട്ട് ഉ​റു​ഗ്വെ ഗോ​ളി​ക്ക് അ​വ​സ​രം ന​ൽ​കാ​തെ പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി. ഇ​തോ​ടെ മ​ത്സ​രം 2-2 എ​ന്നാ​യി. പി​ന്നീ​ട് ഇ​രു​വ​രും കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ​പ​ട്ടി​ക അ​ന​ങ്ങി​യി​ല്ല.

Related posts

Leave a Comment