വീ​ടി​ന്‍റെ മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു:​ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​നം; കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും


ചെ​റാ​യി: പൊ​തു​സ്ഥ​ല​ത്ത് വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ ചോ​ദ്യം ചെ​യ്ത വീ​ട്ടു​ട​മ​യ്ക്ക് മ​ര്‍​ദ​ന​വും ഭീ​ഷ​ണി​യും. കു​ഴു​പ്പി​ള്ളി ചെ​റു​വ​യ​പ്പ് കൂ​ര​ന്‍ വീ​ട്ടി​ല്‍ വി​വി​ഡ് ജേ​ക്ക​ബി​നാ​ണ് (40) മ​ര്‍​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി പൊ​ളി ശ​ര​ത് എ​ന്ന് വി​ളി​ക്കു​ന്ന ശ​ര​ത്ത് ആ​ണ് വീ​ട്ടു​ട​മ​യെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment