വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌യാ​ര്‍​ഡി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല


വൈ​പ്പി​ന്‍: എ​റ​ണാ​കു​ളം വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം. ഫോ​ര്‍​ട്ട് വൈ​പ്പി​നി​ലെ സി​ബ്ലൂ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ കി​ട​ന്നി​രു​ന്ന എം.​എ​സ്. വി​ശാ​ലാ​ക്ഷി എ​ന്ന ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ക​പ്പ​ലി​ന​ക​ത്തെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് ക​പ്പ​ലി​ന​ക​ത്ത് ആ​റു ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് അ​ഗ്‌​നി​ബാ​ധ ആ​ദ്യം ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​പ്പി​ന്‍, പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നു ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​ത​യ്ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ എ​ത്ര​യെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

ക​പ്പ​ലി​ന​ക​ത്ത് ഉ​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്ന് വാ​ള്‍ ഫാ​നി​നു തീ​പി​ടി​ച്ച് ബെ​ഡി​ലേ​ക്ക് വീ​ണ​താ​ണ് തീ ​പ​ട​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ക​പ്പ​ലു​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. മു​ള​വു​കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment