തു​ട​ര്‍​ച്ച​യാ​യ അ​വ​ധി​യും അ​ധ്യാ​പ​ക​രു​ടെ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യും; ഓ​ണ​പ്പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ മ​ഴ​ക്കെ​ടു​തി​യാ​ലു​ള്ള അ​വ​ധി പ്ര​ഖ്യാ​പ​ന​വും അ​ധ്യാ​പ​ക​രു​ടെ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യും മൂ​ലം ഓ​ണ​പ്പ​രീ​ക്ഷ ആ​ശ​ങ്ക​യി​ല്‍. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ​ല ജി​ല്ല​ക​ളി​ലും ഒ​രാ​ഴ്ച​യാ​യി ക്ലാ​സി​ല്ല. 13 നാ​ണ് സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ളി​ല്‍ ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ അ​വ​ധി വ​ന്ന​തോ​ടെ ഓ​ണ​പ്പ​രീ​ക്ഷ​യ്ക്കു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ല​യി​ട​ത്തും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ഇ​നി എ​ന്ന് ക്ലാ​സ് തു​ട​ങ്ങാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ഈ​മാ​സം 13 മു​ത​ല്‍ ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ക്വാ​ളി​റ്റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്രോ​ഗ്രാം (ക്യു​ഐ​പി) മീ​റ്റിം​ഗി​ലും 13നു ​ത​ന്നെ ഓ​ണ​പ്പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഇ​യ​ര്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച് ജൂ​ണ്‍ മാ​സ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ച് തീ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​മി​ല്ല.

അ​തേ​സ​മ​യം, സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച പ​ല അ​ധ്യാ​പ​ക​രും തി​രി​കെ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യാ​ണ് സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. പ​ത്തു ദി​വ​സം തു​ട​ര്‍​ച്ച​യാ​യോ, 20 ദി​വ​സം ഹാ​ഫ് ഡെ ​ഡ്യൂ​ട്ടി​യാ​യോ സെ​ന്‍​സ​സ് ന​ട​ത്ത​ണ​മെ​ന്ന​താ​ണ് നി​ര്‍​ദ്ദേ​ശം.

ഇ​ങ്ങ​നെ ഡ്യൂ​ട്ടി​ക്കു പോ​കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് ത​ങ്ങ​ളു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​നാ​കാ​തെ വ​ന്ന​ത്. ഓ​ണ​പ്പ​രീ​ക്ഷ​യ്ക്ക് അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കേ ഇ​നി​യും മ​ഴ​ക്കെ​ടു​തി വ​ന്ന് സ്‌​കൂ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ല്‍ പാ​ഠ​ങ്ങ​ള്‍ എ​ങ്ങ​നെ പ​ഠി​പ്പി​ച്ചു തീ​ര്‍​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല അ​ധ്യാ​പ​ക​രും പ​റ​യു​ന്ന​ത്. ഓ​ണ​പ്പ​രീ​ക്ഷ സെ​പ്റ്റം​ബ​റി​ലേ​ക്ക് ആ​ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment