നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഡി​ക്കി തു​റ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​യ്ന​ർ വന്നിടിച്ചു: 25-കാരന് ദാരുണാന്ത്യം

പാ​ല​ക്കാ​ട്: നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഡി​ക്കി തു​റ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​യ്ന​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ആ​ണ്ടൂ​ർ കു​ന്ന​ത്തൂ​ര​മ്പാ​ള​യം സ​ഞ്ജ​യ് രാ​ജ് (25) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ഇ​ന്ന് രാ​വി​ലെ 7.20 ഓ​ടെ​യാ​ണ് അ​പ​ക​ടം.​

ദേ​ശീ​യ​പാ​ത​യി​ൽ പാ​ല​ക്കാ​ട് ദി​ശ​യി​ൽ അ​ണ​ക്ക​പ്പാ​റ എ​ക്സൈ​സ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്ത് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യ ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ എ​ടു​ക്കാ​നാ​യി ഡി​ക്കി തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​തേ ദി​ശ​യി​ൽ വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ജ​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. . വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment