വെ​ച്ചൂ​രു​കാ​രു​ടെ വി​ശ്വം​ഭ​ര​ൻ ത​നി ത​ങ്കം… വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ സ്വ​ർ​ണം ക​ണ്ട് ക​ണ്ണ് മ​ഞ്ഞ​ളി​ച്ചി​ല്ല; ഉ​ട​മ​യെ ക​ണ്ടെ​ത്തി സ്വ​ർ​ണം ന​ൽ​കി മാ​തൃ​ക​യാ​യി

വെ​ച്ചൂ​ർ: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ ചെ​യി​ൻ ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ൽ​കി വെ​ച്ചൂ​ർ സ്വ​ദേ​ശി വി​ശ്വം​ഭ​ര​ൻ മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ വേ​ണു​വി​ന്‍റെ മ​ക​ൾ കീ​ർ​ത്തി​യു​ടെ അ​ര​പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ ചെ​യി​ൻ ന​ഷ്ട​മാ​യ​ത്.

ക​ല്ല​റ​യി​ലെ ബാ​ങ്കി​ൽ പോ​യി മ​ട​ങ്ങും​വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​ക്ക് സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്. പ​രി​സ​ര​ത്തെ​ല്ലാം കു​ട്ടി തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
പി​ന്നീ​ടാ​ണ് പു​ത്ത​ൻ​പാ​ലം-​വ​ല്യ​മം​ഗ​ലം റോ​ഡി​ൽനി​ന്നു വി​ശ്വം​ഭ​ര​ന് സ്വ​ർ​ണ ചെ​യി​ൻ ല​ഭി​ക്കു​ന്ന​ത്.

സ്വ​ർ​ണം ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​രം മ​ക​ൻ വി​കാ​സി​നോ​ടാ​ണ് അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് വാ​ർ​ഡ് മെം​ബ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മെം​ബ​റു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി സ്വ​ർ​ണം തി​രി​കെ ന​ൽ​കി​യ​ത്.

Related posts

Leave a Comment