ജി​എ​ന്‍​എ വൈ​ദ്യു​തി​ക്ക​രാ​റി​ല്‍​നി​ന്നു​ള്ള പി​ന്മാ​റ്റം; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടേ​തെ​ന്നും ക​രാ​റി​ൽ തെ​റ്റാ​യ വ്യാ​ഖ്യാ​ന​മെ​ന്നും സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ജി​എ​ൻ​എ വ​ഴി വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടേ​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ത​ന്നെ​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​തെ​ന്നും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. പു​തി​യ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​വ​ർ സെ​ക്ര​ട്ട​റി​യു​മാ​യും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നു​മാ​യും മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​തി​ൽ തെ​റ്റി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​തു വ​കു​പ്പി​ലും ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും വ​കു​പ്പു​മ​ന്ത്രി​ക്കു മു​ക​ളി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ഥാ​ന​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ന​വം​ബ​റി​ലെ വൈ​ദ്യു​തി​ക്ഷാ​മ മു​ന്ന​റി​യി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, അ​ക്കാ​ര്യം അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച സ​ണ്ണി ജോ​സ​ഫ്, സെ​പ്റ്റം​ബ​റി​ൽ സം​സ്ഥാ​നം വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. അ​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് ഹി​മാ​ച​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​ക്‌​ടോ​ബ​റി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഹി​മാ​ച​ലി​ൽ​നി​ന്നു ല​ഭി​ച്ച വൈ​ദ്യു​തി സ​ഹാ​യ​ക​മാ​യി. 2027 മേ​യ് വ​രെ വൈ​ദ്യു​തി ല​ഭി​ച്ചാ​ൽ സം​സ്ഥാ​ന​ത്തി​നു ഗു​ണ​ക​ര​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഫ​യ​ൽ മു​ന്നോ​ട്ടു​പോ​യ​ത്. വി​ഷ​യ​ത്തി​ൽ തെ​റ്റാ​യ വ്യാ​ഖ്യാ​ന​മു​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദ്യു​തി​ക്ഷാ​മ മു​ന്ന​റി​യി​പ്പി​ല്‍ ദു​രൂ​ഹ​ത

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. പ്ര​ശാ​ന്തും ഊ​ര്‍​ജ സെ​ക്ര​ട്ട​റി​യും ക​ണ​ക്കു​ക​ള്‍ സ​ഹി​തം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​എ​ന്‍​എ വൈ​ദ്യു​തി​ക്ക​രാ​റി​ല്‍​നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നും പി​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​രാ​റി​ല്‍​നി​ന്നു​ള്ള താ​ത്കാ​ലി​ക പി​ന്മാ​റ്റം ഹൈ ​വോ​ള്‍​ട്ടേ​ജ് രാ​ഷ്‌‌​ട്രീ​യ വി​വാ​ദ​ത്തി​നാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ മു​ന്‍ കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ വൈ​ദ്യു​തി​ക്ഷാ​മ മു​ന്ന​റി​യി​പ്പി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്താ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വൈ​ദ്യു​തി​ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി അ​ടി​യ​ന്ത​ര​മാ​യി ക​രാ​റി​നു നീ​ക്കം ന​ട​ത്തി​യ​തി​ന്‍റെ സാ​ഹ​ച​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തോ​ടെ വൈ​ദ്യു​തി​വാ​ങ്ങ​ല്‍ ക​രാ​ര്‍ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്കു ക​ട​ന്നു.

രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ക്കും

വൈ​ദ്യു​തി​ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എം.​ജി. രാ​ജ​മാ​ണി​ക്യം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് പ​രി​ശോ​ധ​ന​യി​ലെ പ്ര​ധാ​ന വി​ഷ​യം. ഉ​ട​ന്‍ പു​തി​യ വൈ​ദ്യു​തി​ക്ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ പ​വ​ര്‍​ക​ട്ട് അ​നി​വാ​ര്യ​മാ​കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടി​ലെ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ല്‍, അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്ന പു​തി​യ വി​ല​യി​രു​ത്ത​ല്‍ ഈ ​മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ളു​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​പ്പോ​ള്‍ പ​രി​ഗ​ണി​ച്ച വൈ​ദ്യു​തി​ല​ഭ്യ​താ ക​ണ​ക്കു​ക​ള്‍, ആ​വ​ശ്യ​ക​താ പ്ര​വ​ച​നം, മ​റ്റ് വൈ​ദ്യു​തി സ്രോ​ത​സു​ക​ളു​ടെ ല​ഭ്യ​ത എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. വൈ​ദ്യു​തി​ക്ഷാ​മ​മെ​ന്ന പ്ര​തീ​തി സൃ​ഷ്‌​ടി​ച്ച് ക​രാ​റി​ന് അ​നാ​വ​ശ്യ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യോ എ​ന്ന ആ​രോ​പ​ണ​വും സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കും. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​പാ​ര്‍​ശ​ക​ളും സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി.

ജി​എ​ന്‍​എ ക​രാ​റി​ന്‍റെ സാ​മ്പ​ത്തി​ക​നേ​ട്ടം, ഹി​മാ​ച​ല്‍ വൈ​ദ്യു​തി​യു​ടെ നി​ര​ക്ക്, പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി​ല​ഭ്യ​ത എ​ന്നി​വ​യും പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ലു​ണ്ട്. വി​വാ​ദ​ത്തി​നി​ടെ, ക​രാ​ര്‍ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​മ്പ് എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം.

ഹി​മാ​ച​ലി​ല്‍​നി​ന്ന് കൂ​ടി​യ നി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങി​യാ​ല്‍ 2,232 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, യൂ​ണി​റ്റി​ന് 8.63 രൂ​പ നി​ര​ക്കി​ല്‍ ജി​എ​ന്‍​എ എ​ന​ര്‍​ജി വ​ഴി വൈ​ദ്യു​തി വാ​ങ്ങാ​ന്‍ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ് വൈ​ദ്യു​തി വാ​ങ്ങ​ല്‍ ക​രാ​ര്‍ രാ​ഷ്‌​ട്രീ​യ വി​വാ​ദ​മാ​യ​ത്.

ഹി​മാ​ച​ലി​ല്‍​നി​ന്ന് 14.50 രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നെ വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫും അ​ന്ന​ത്തെ കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന എം.​ജി. രാ​ജ​മാ​ണി​ക്യ​വും പി​ന്തു​ണ​ച്ച​പ്പോ​ള്‍, 8.63 രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന ജി​എ​ന്‍​എ ക​രാ​റി​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​ച്ച​ത്.

Related posts

Leave a Comment