ദേ ഇങ്ങോട്ട് നോക്കിയേ… യാ​ത്ര​ക്കാ​രുടെ ശ്രദ്ധയ്ക്ക്: ട്രെ​യി​ൻ വൈ​കി​യാ​ൽ ഇ​നി റെ​യി​ൽ​വേ വ​ക സൗ​ജ​ന്യ ഭ​ക്ഷ​ണം

മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്കാ​യി കാ​ത്തി​രു​ന്ന് വ​ല​യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. നി​ശ്ചി​ത സ​മ​യ​ത്തി​ലും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ വൈ​കു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മെ​ന്നോ​ണം ഐ​ആ​ർ​സി​ടി​സി സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും ന​ൽ​കും. റെ​യി​ൽ​വേ​യു​ടെ നി​ല​വി​ലു​ള്ള കാ​റ്റ​റിം​ഗ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം രാ​ജ​ധാ​നി, ശ​താ​ബ്ദി, ദു​ര​ന്തോ തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക.

ട്രെ​യി​ൻ ര​ണ്ടോ അ​തി​ല​ധി​ക​മോ മ​ണി​ക്കൂ​ർ വൈ​കി​യോ​ടു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സൗ​ജ​ന്യ​സേ​വ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന സ​മ​യ​വും സാ​ഹ​ച​ര്യ​വും അ​നു​സ​രി​ച്ച് പ്രാ​ത​ൽ, ഉ​ച്ച​ഭ​ക്ഷ​ണം, അ​ത്താ​ഴം, ചാ​യ, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ യാ​ത്ര​ക്കാ​രു​ടെ താ​ല്പ​ര്യ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ട്രെ​യി​ൻ വൈ​കു​ന്ന​തെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബി​സ്ക​റ്റി​നൊ​പ്പം ചാ​യ​യോ കാ​പ്പി​യോ ല​ഭി​ക്കും. മി​ൽ​ക്ക് ക്രീ​മും ഷു​ഗ​ർ കി​റ്റും അ​ട​ക്ക​മാ​ണ് ഈ ​സ​ർ​വീ​സ് ന​ൽ​കു​ക. നാ​ല് ബ്ര​ഡ് സ്ലൈ​സു​ക​ൾ, ബ​ട്ട​ർ ക്രീം, 200 ​മി​ല്ലി ഫ്രൂ​ട്ട് ജ്യൂ​സ്, ചാ​യ അ​ല്ലെ​ങ്കി​ൽ കാ​പ്പി എ​ന്നി​വ​യാ​ണ് പ്രാ​ത​ലി​ൽ ഉ​ൾ​പ്പെ​ടു​ക.

ചോ​റ്, കൂ​ടെ ക​ട​ല​ക്ക​റി (ചോ​ലെ), രാ​ജ്മ അ​ല്ലെ​ങ്കി​ൽ മ​ഞ്ഞ​പ്പ​രി​പ്പ് ക​റി എ​ന്നി​വ​യാ​ണ് ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലു​മു​ള്ള പ്ര​ധാ​ന വി​ഭ​വ​ങ്ങ​ൾ. ഓ​രോ ഭ​ക്ഷ​ണ​പ്പൊ​തി​ക്കൊ​പ്പ​വും അ​ച്ചാ​ർ, മി​ക്സ​ഡ് വെ​ജി​റ്റ​ബി​ൾ ക​റി, ഉ​പ്പ്, കു​രു​മു​ള​ക് പാ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും യാ​ത്ര​ക്കാ​ർ​ക്ക് ഉ​റ​പ്പാ​ക്കും.

ട്രെ​യി​ൻ മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ വൈ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ റൂ​ട്ട് മാ​റ്റി വി​ടു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മു​ഴു​വ​ൻ തു​ക​യും ഒ​റി​ജി​ന​ൽ ബു​ക്കിം​ഗ് ചാ​ന​ൽ വ​ഴി യാ​തൊ​രു​വി​ധ കു​റ​വും കൂ​ടാ​തെ റീ​ഫ​ണ്ടാ​യി ല​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ൾ കാ​ര​ണം യാ​ത്ര​ക്കാ​ർ നേ​രി​ടേ​ണ്ടി വ​രു​ന്ന മാ​ന​സി​ക-​സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മേ​കാ​ൻ റെ​യി​ൽ​വേ​യു​ടെ ഈ ​പ​ദ്ധ​തി​ക​ൾ സ​ഹാ​യി​ക്കും.

Related posts

Leave a Comment