സ്വിറ്റ്സർലൻഡിൽ പോകാൻ നിൽക്കുന്നവർ ഇത് ആദ്യം കാണുക! ഫ്രെ​ഞ്ച് ഫ്രൈ​സി​ന്‍റെ വില കെട്ടാൽ ഞെട്ടും; വീഡിയോ വൈറൽ

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ഒ​രു ചെ​റി​യ പോ​ർ​ഷ​ൻ ഫ്രെ​ഞ്ച് ഫ്രൈ​സി​ന് 940 രൂ​പ ന​ൽ​കേ​ണ്ടി വ​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് എ​യ​ർ ഇ​ന്ത്യ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ​റാ​യ മാ​ധു​രി ഭു​വ​ൻ. സ്വ​ന്തം ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മാ​ധു​രി ഈ ​വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ അ​നു​ഭ​വം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 200 രൂ​പ​യ്ക്ക് ഇ​തി​ലും വ​ലി​യ അ​ള​വി​ൽ ഫ്രൈ​സ് ല​ഭി​ക്കു​മെ​ന്നും, നാ​ട്ടി​ൽ ജീ​വി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ രാ​ജാ​ക്ക​ന്മാ​രെ​പ്പോ​ലെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും അ​വ​ർ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് കാ​ണാ​ൻ സു​ന്ദ​ര​മാ​ണെ​ങ്കി​ലും അ​വി​ടു​ത്തെ ചെ​ല​വു​ക​ൾ താ​ങ്ങാ​ൻ “സ്വി​സ് ശ​മ്പ​ളം” ത​ന്നെ വേ​ണ​മെ​ന്ന് അ​വ​ർ കു​റി​ച്ചു.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ജീ​വി​ത​ച്ചെ​ല​വും വ​രു​മാ​ന​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​വി​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും, രൂ​പ​യി​ലേ​ക്ക് നേ​രി​ട്ട് മാ​റ്റു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​ല​വ്യ​ത്യാ​സ​മാ​ണി​തെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

 

Related posts

Leave a Comment