ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന: 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ​യോ​ളം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വൈ​പ്പി​ന്‍ സ്വ​ദേ​ശി​യാ​യ അ​റു​കാ​ട് വീ​ട്ടി​ല്‍ ആ​യു​ഷ് (39) ഇ​യാ​ളു​ടെ ഭാ​ര്യ അ​നി​ല എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​യു​ഷ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​റ​മ്പി​ള്ളി വി​ല്ലേ​ജി​ല്‍ പ​ള്ളി​പ്രം ക​ര​യി​ല്‍ കു​ന്നു​വ​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍​പ്പ​ന​യ്ക്ക് പോ​വു​ന്ന​തി​നി​ടെ ആ​യു​ഷി​നെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും 1.166 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചു വ​രു​ന്ന കു​ന്നു​വ​ഴി ഭാ​ഗ​ത്തു​ള്ള ന​ന്‍​മ ഫ്‌​ളാ​റ്റി​ല്‍ 16 കി​ലോ​യോ​ളം ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു വ​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

ഫ്‌​ളാ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഏ​ക​ദേ​ശം 16 കി​ലോ ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ല്‍പെ​ട്ട ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​വി​ടെ നി​ന്നും പ്ര​തി​യു​ടെ ഭാ​ര്യ അ​നി​ല​യെ അ​റ​സ്റ്റ് ചെ​യ്തു. ജൂ​ണ്‍ എ​ട്ടി​ന് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഫ്‌​ലാ​റ്റി​ല്‍ ഇ​ക്ക​ഴി​ഞ്ഞ 12ന് ​ആ​ണ് പ്ര​തി കു​ടും​ബ​സ​മേ​തം താ​മ​സ​മാ​ക്കി​യ​ത്.

പ്ര​തി​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്ത ആ​ളു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 18 കോ​ടി രൂ​പ​യോ​ള​മാ​ണ് വി​ല. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​എ​സ്പി ഹാ​ര്‍​ദി​ക് മീ​ണ, പെ​രു​മ്പാ​വൂ​ര്‍ ഐ​പി അ​നി​ല്‍ കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ അ​ശ​രി​ഫ്, വി​ഷ്ണു, ജോ​ജോ, സു​ഭാ​ഷ് ത​ങ്ക​പ്പ​ന്‍, അ​ബ്ദു​ള്‍ ജ​ലീ​ല്‍, എ​എ​സ്‌​ഐ റെ​നി, സി​പി​ഒ​മാ​രാ​യ ജ​യ​ന്തി, നി​ഷാ​ദ്, ഷാ​ന്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment