എല്ലാ നായന്മാരും തന്‍റെ ബന്ധുക്കൾ: ​ഗ​ണേ​ഷ് കു​മാ​റി​ന് മ​റു​പ​ടി​യു​മാ​യി ​സു​കു​മാ​ര​ൻ നാ​യ​ർ

പെ​രു​ന്ന: എ​ൻ​എ​സ്എ​സി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മു​ണ്ടെ​ന്ന മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. എ​ല്ലാ പ​ദ​വി​ക​ളും ന​ഷ്ട​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് ഗ​ണേ​ഷ് കു​മാ​ർ ഇ​പ്പോ​ൾ ത​നി​ക്കെ​തി​രെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ്ര​തി​ക​രി​ച്ചു.​പ്ര​സ്ഥാ​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മ​റ്റു വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​കു​മാ​ര​ൻ നാ​യ​ർ, അ​ദ്ദേ​ഹം സ്വ​ന്തം പി​താ​വി​നെ​തി​രെ പോ​ലും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചു. ത​ന്നെ വേ​ദി​യി​ൽ അ​നു​ക​രി​ച്ചു കാ​ണി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സാ​മ​ർ​ഥ്യ​മാ​യി​ട്ടേ കാ​ണു​ന്നു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

എ​ൻ​എ​സ്എ​സി​ലെ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി, കേ​ര​ള​ത്തി​ലു​ള്ള മു​ഴു​വ​ൻ നാ​യ​ന്മാ​രും ത​ന്‍റെ ബ​ന്ധു​ക്ക​ളാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. സം​ഘ​ട​ന​യു​ടെ കൃ​ത്യ​മാ​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ച്ചു മാ​ത്ര​മാ​ണ് എ​ല്ലാ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

എ​ൻ​എ​സ്എ​സ് പ്ര​സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ മു​ൻ​കാ​ല​ങ്ങ​ളി​ലും പ​ല​ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ആ​ർ​ക്കും അ​തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​യ​ർ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ജി.​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ൻ.​എ​സ്.​എ​സി​ൽ വ​ലി​യ തോ​തി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​സ്ഥാ​നം ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്ര​മാ​യി കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. സു​കു​മാ​ര​ൻ നാ​യ​രു​ടെ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്ത​തു​കൊ​ണ്ടാ​ണ് ത​ന്നെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

സം​ഘ​ട​ന​യു​ടെ സ​മ​ദൂ​ര സി​ദ്ധാ​ന്ത​ത്തെ താ​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു​വെ​ന്നും, മ​ന്നം സ​മാ​ധി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി വൈ​ക്ക​ത്തു​നി​ന്നും സ​മാ​ധി​യി​ലേ​ക്ക് പ്ര​ത്യേ​ക ജാ​ഥ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം എ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നും ഗ​ണേ​ഷ് കു​മാ​ർ യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment