മ​ക​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കും; സ​ർ​പ്പ​കോ​പം മാ​റാ​ൻ പാ​മ്പി​ന്‍റെ മു​ട്ട​യും ശി​ല്പ​വും ത​യാ​റാ​ക്കി ന​ൽ​ക​ണം; വീ​ട്ട​മ്മ​യു​ടെ ആ​റ​ര പ​വ​ൻ ത​ട്ടി​യ യു​വ​തി​ക​ൾ പി​ടി​യി​ൽ

അ​ന്തി​ക്കാ​ട്: സ​ർ​പ്പ​ദോ​ഷ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യു​ടെ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി​നി കൊ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ജാ​ത(28), പാ​പ്പി​നി​വ​ട്ടം സ്വ​ദേ​ശി​നി ന​ട​വ​ര​മ്പ​ത്തു വീ​ട്ടി​ൽ റോ​ജ (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​ത്ത​ൻ​കു​ളം വ​ല്ല​ത്തു​പ​റ​മ്പി​ൽ സ്വ​ർ​ണ​ല​ത​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ആ​റ​ര​പ്പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ​ത്. വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​ർ​പ്പ​ദോ​ഷ​മു​ണ്ടെ​ന്നും മ​ക​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​മെ​ന്നും ഭ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണ​ല​ത​യി​ൽ നി​ന്ന് പ്ര​തി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ളും 6500 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​ത്.

സ​ർ​പ്പ​കോ​പം ഇ​ല്ലാ​താ​ക്കാ​ൻ സ്വ​ർ​ണ​ത്തി​ൽ പാ​മ്പി​ന്‍റെ മു​ട്ട​യും ശി​ല്പ​വും ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യെ വി​ശ്വ​സി​പ്പി​ച്ച​ത്. പി​ന്നാ​ലെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ സ്വ​ർ​ണ​ല​ത പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം പ്ര​തി​ക​ൾ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ ജൂ​വ​ല​റി​യി​ൽ വി​റ്റി​രു​ന്നു. പോ​ലീ​സ് സ്വ​ർ​ണം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment