സ്വ​ന്തം ഓ​ഫീ​സി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ‘തൊ​ഴി​ൽ മാ​റ്റി’ സി​ഇ​ഒ; സമൂഹ മാധ്യമങ്ങളിൽ വീ​ഡി​യോ വൈ​റ​ൽ

സി​പ്പ് ഇ​ല​ക്ട്രി​ക് എ​ന്ന ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ആ​കാ​ശ് ഗു​പ്ത​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ആ​കാ​ശ് ഗു​പ്ത ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം.

ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ൽ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​കാ​ശ് ഗു​പ്ത ചോ​ദി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​മാ​യി താ​ൻ ഇ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും പ്ര​തി​മാ​സം 18,000 രൂ​പ​യാ​ണ് ശ​മ്പ​ള​മെ​ന്നും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ, നി​ല​വി​ലെ ജോ​ലി​യേ​ക്കാ​ൾ കൂ​ടു​ത​ൽ വ​രു​മാ​നം ഡെ​ലി​വ​റി പ​ങ്കാ​ളി​യാ​കു​ന്ന​തി​ലൂ​ടെ നേ​ടാ​നാ​കു​മെ​ന്ന് സി​ഇ​ഒ ജീ​വ​ന​ക്കാ​ര​നോ​ട് നി​ർ​ദ്ദേ​ശി​ക്കു​ന്നു. താ​നും ഒ​രു വാ​ഹ​നം വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ശ​മ്പ​ളം ഒ​ന്നി​നും തി​ക​യു​ന്നി​ല്ലെ​ന്നും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

സെ​ക്യൂ​രി​റ്റി ജോ​ലി​യി​ൽ 12 മ​ണി​ക്കൂ​ർ ഷി​ഫ്റ്റ് ചെ​യ്യു​മ്പോ​ൾ ദി​വ​സം വെ​റും 600 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തേ 12 മ​ണി​ക്കൂ​ർ ഡെ​ലി​വ​റി ജോ​ലി ചെ​യ്താ​ൽ ദി​വ​സം 1,500 മു​ത​ൽ 1,600 രൂ​പ വ​രെ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ക​ണ​ക്കു​ക​ൾ നി​ര​ത്തി വ്യ​ക്ത​മാ​ക്കു​ന്നു.

ഡെ​ലി​വ​റി ജോ​ലി​ക്ക് ക​ഠി​നാ​ധ്വാ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച ആ​കാ​ശ് ഗു​പ്ത, ഈ ​പു​തി​യ മേ​ഖ​ല പ​രീ​ക്ഷി​ച്ച് നോ​ക്കാ​ൻ ജീ​വ​ന​ക്കാ​ര​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ക​മ്പ​നി​യി​ൽ ഇ​തി​നു​ള്ള ര​ണ്ട് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​യ്യോ, എ​ന്‍റെ ബി​സി​ന​സ്സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ ഞാ​ൻ ത​ന്നെ മ​റ്റൊ​രു ത​സ്തി​ക​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു എ​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പോ​ടെ​യാ​ണ് ആ​കാ​ശ് ഗു​പ്ത വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ‘ഗി​ഗ് ഇ​ക്കോ​ണ​മി’​യു​ടെ​യും കൂ​ടു​ത​ൽ വ​രു​മാ​ന​ത്തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന യു​വാ​ക്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​സം​ഭാ​ഷ​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ചി​ല​പ്പോ​ൾ ഒ​രൊ​റ്റ സം​ഭാ​ഷ​ണം മ​തി​യാ​കും പു​തി​യൊ​രു വ​ഴി തു​റ​ക്കാ​ൻ. ‘ഒ​രു​പ​ക്ഷേ എ​നി​ക്കും അ​ത് ചെ​യ്യാ​ൻ ക​ഴി​ഞ്ഞേ​ക്കും’ എ​ന്ന ല​ളി​ത​മാ​യ ചി​ന്ത​യി​ൽ നി​ന്നാ​ണ് പ​ല​പ്പോ​ഴും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്,” ആ​കാ​ശ് ഗു​പ്ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment