‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ കൊ​ടു​ങ്കാ​റ്റാ​കും…. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ വേ​ര​റു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ഹ​രി​പ്പാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ഒ​രു കൊ​ടു​ങ്കാ​റ്റാ​യി ഈ ​ഓ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന​ത്ത് ആ​ഞ്ഞ​ടി​ക്കു​മെ​ന്നും യു​വ​സ​മൂ​ഹ​ത്തെ ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ന​മ്മ​ൾ ഇ​തി​ൽ നി​ന്ന് ര​ക്ഷ നേ​ടി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ത​ക​രും. കു​ട്ടി​ക​ളെ​യാ​ണ് ല​ഹ​രി മാ​ഫി​യ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്- ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.‌

സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച വ​ൻ ല​ഹ​രി​വേ​ട്ട​ക​ൾ
അ​ടു​ത്ത കാ​ല​ത്താ​യി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വ​ൻ ല​ഹ​രി വേ​ട്ട​ക​ൾ ഈ ​വി​പ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ഷ​മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ മി​ഠാ​യി​ക​ൾ വ​ർ​ണ​ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ഫാ​ക്ട​റി ത​ന്നെ പോ​ലീ​സ് കാ​സ​ർ​കോ​ട്‌ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ, കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം ഒ​രാ​ളി​ൽ നി​ന്നു മാ​ത്രം 18 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ആ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നുരൂ​പ വി​ല​വ​രു​ന്ന 780.59 ഗ്രാം ​എം​ഡി​എം​എ എ​ന്ന രാ​സ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്ത​തും ഈ ​വി​പ​ത്തി​ന്‍റെ വ്യാ​പ്തി​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ൾ മു​മ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ചി​ല പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, ജ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

അ​മ്മ​മാ​രു​ടെ പി​ന്തു​ണ;സി​നി​മ-​രാ​ഷ്്ട്രീയമേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന
ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഗു​ണ്ട​ക​ളെ​യും പ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന് ജ​ന​ങ്ങ​ൾ ത​ന്നെ അ​വ​രെ നേ​രി​ട്ട് പി​ടി​കൂ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് അ​മ്മ​മാ​രി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ഈ ​കാ​മ്പ​യി​ന് ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളി​ൽ മ​ക്ക​ൾ വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തി​ന്‍റെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​ത് അ​മ്മ​മാ​രാ​ണെ​ന്നും അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ ശ​ക്ത​മാ​യി മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും വെ​റു​തെ വി​ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക​ന​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ഷ്ട്രീ​യ​ക്കാ​രാ​ണെ​ങ്കി​ലും സി​നി​മ​ക്കാ​രാ​ണെ​ങ്കി​ലും പ​ണ​ക്കാ​രാ​ണെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഇ​ള​വു​ണ്ടാ​കി​ല്ല. കൊ​ച്ചി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഇ​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും തൂ​ഫാ​ൻ വാ​രി​യേ​ഴ്സും
ല​ഹ​രി​യു​ടെ വ​ര​വ് ത​ട​യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ന്മാ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​താ​യും കേ​ര​ള​ത്തി​ന്‍റെ നാ​ല് അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്രെ​യി​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ട​ൽ​മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​നും തൂ​ഫാ​ൻ പ​താ​ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ, കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ൾ മ​ന​സി​ലാ​ക്കി അ​വ​രെ തി​രു​ത്തു​ന്ന​തി​നാ​യി സൈ​ക്യാ​ട്രി​സ്റ്റു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ 15 പേ​രെ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍ററു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വി​ജ​യ​ക​ര​മാ​ക്കാ​ൻ രൂ​പീ​ക​രി​ക്കു​ന്ന തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​ൽ ആ​ദ്യ അം​ഗം ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​ന​ങ്ങ​ളെ​യും തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ആ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വിം​ഗും ഡാ​ൻ​സാ​ഫ് ടീ​മും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ല​ഹ​രി വേ​ട്ട​യ്ക്കാ​യി തൂ​ഫാ​ൻ വ​ണ്ടി​ക​ളും നി​ര​ത്തി​ലി​റ​ങ്ങും. ഏ​തെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടാ​ൽ അ​പ്പോ​ൾ ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ മൂ​ന്ന് പ്ര​ത്യേ​ക ടീ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Related posts

Leave a Comment