ഇ​ന്ന് മൂ​ലം; കുട്ടനാട്ടുകാരുടെ ജലമാമാങ്കത്തിന് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി

ച​മ്പ​ക്കു​ളം: കാ​രി​രു​മ്പി​ന്‍റെ ക​രു​ത്തു​ള്ള ക​രു​മാ​ടി​കു​ട്ട​ൻ​മാ​ർ ല​ക്ഷ​ണ​മൊ​ത്ത ആ​ഞ്ഞി​ലി​ത്ത​ടി​യി​ൽ തീ​ർ​ത്ത ചു​ണ്ട​ൻവ​ള്ള​ങ്ങ​ളി​ൽ പ​മ്പ​യു​ടെ ഓ​ള​ങ്ങ​ളെ കീ​റി മു​റി​ച്ച് രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി കൈ​യ​ട​ക്കാ​നു​ള്ള  ആ​വേ​ശ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ച​മ്പ​ക്കു​ള​ത്താ​റ്റി​ലെ മൂ​ലം വ​ള്ളം​ക​ളി​യോ​ടെ ഇ​ന്ന് കേ​ര​ള​ക്ക​ര​യി​ലെ വ​ള്ളം​ക​ളി സീ​സ​ൺ​ആ​രം​ഭി​ക്കു​ന്നു. അ​ഞ്ച് നൂ​റ്റാ​ണ്ടി​ന​ടു​ത്ത് പാ​ര​മ്പ​ര്യ​മു​ള്ള ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വം ച​മ്പ​ക്കു​ള​ത്ത് പ​മ്പ​യാ​റ്റി​ൽ അ​ര​ങ്ങേ​റു​ന്ന​തോ​ടെ​യാ​ണ് അ​ഞ്ചു മാ​സ​ത്തോ​ളം നീ​ണ്ടു നി​ല്ക്കു​ന്ന വ​ള്ളം​ക​ളി ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ നെ​ഹ്‌​റു ട്രോ​ഫി​യും തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും മ​റ്റ് വ​ള്ളം​ക​ളി​ക​ളും ഇ​തേത്തു​ട​ർ​ന്നാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത​യി​ടെ പു​തു​താ​യി പ​ണി​തി​റ​ക്കി​യ അ​രോ​മ ചു​ണ്ട​ൻ ഇ​ന്ന​ത്തെ മൂ​ലം ജ​ലോ​ത്സ​വ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്.

ഏഴ് ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 14 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​കഴിഞ്ഞു ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ വ​ള്ളം​ക​ളി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​സ് ഡ്രി​ല്ലി​നു ശേ​ഷം 2.45ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ് ജ​ല​ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്സ് മ​ത്സ​രങ്ങ​ൾ മൂ​ന്നി​ന് ആ​രം​ഭി​ക്കും തു​ട​ർ​ന്ന് ചെ​റു​വ​ള്ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​രം. ഇ​ട​വേ​ള​യ്ക്കു ശേ​ഷം ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്‌​സ്, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്, മൂ​ലം വ​ള്ളം​ക​ളി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യ ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തും.

Related posts

Leave a Comment