കോ​ൺ​ഗ്ര​സി​ന്‍റെ ഹാ​ളി​ൽ ബി​ജെ​പി പ​ഠ​ന​ശി​ബി​രം; വിശദീകരണം തേടി കെപിസിസി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ ബി​ജെ​പി​യു​ടെ പ​ഠ​നശി​ബി​രം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​തൃ​പ്തി അ​റി​യി​ച്ചു. രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്‌​മെ​ന്‍റി​ലെ ഹാ​ളി​ലാ​ണ് ബി​ജെ​പി​യു​ടെ പ​ഠ​നശി​ബി​രം ന​ട​ന്ന​ത്.

ഇ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കെ​പി​സി​സി നേ​തൃ​ത്വം സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി. എ​ന്നാ​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഹാ​ള്‍ വാ​ട​ക​യ്ക്കു ന​ല്‍​കാ​റു​ണ്ടെ​ന്നാ​ണ് ചു​മ​ത​ല​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നീക്കത്തിലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.

Related posts

Leave a Comment