പ​ത്താം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ​ത്താം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ ക​ല്‍​കാ​ജി എ​ക്സ്റ്റ​ന്‍​ഷ​നി​ലു​ള്ള ആ​ശാ കി​ര​ണ്‍ അ​പാ​ര്‍​ട്ട്മെ​ന്റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വൈ​കു​ന്നേ​രം നേ​ര​ത്തെ ഉ​റ​ങ്ങി​യ കു​ട്ടി, രാ​ത്രി ഉ​ണ​ര്‍​ന്ന​തോ​ടെ അ​മ്മ​യെ കാ​ണാ​താ​യ​തോ​ടെ ബാ​ല്‍​ക്ക​ണി​യി​ലേ​ക്ക് പോ​യി. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഈ ​സ​മ​യം വീ​ട്ടു​ജോ​ലി​ക​ള്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ല്‍​ക്ക​ണി​യി​ലെ സം​ര​ക്ഷ​ണ​വേ​ലി​യി​ല്‍ ചാ​രി താ​ഴേ​ക്ക് നോ​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തു​ള​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ​ട്ടി​ട​ത്തി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment