ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലെ ഹാജിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഹാജിപൂര്‍ സ്വദേശി ഗീത (25) ആണ് കൊല്ലപ്പെട്ടത്.
വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഗീതയുടെ ഭര്‍ത്താവ് മോനുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഴുമാസം മുന്‍പാണ് ഗീതയും മോനുവും വിവാഹിതരായത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ മോനു മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയെന്നും പോലീസ് വ്യക്തമാക്കി.
