ജാ​ത​ക​ത്തി​ൽ കൊ​ല​പാ​ത​ക യോ​ഗം, റോ​ഡ​പ​ക​ട​ത്തി​ൽ ആ​ളെ കൊ​ല്ലു​മെ​ന്ന് പ്ര​വ​ച​നം; ഐ​ടി ജീ​വ​ന​ക്കാ​ര​നെ വ​ണ്ടി ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ കു​ടും​ബം

ജാ​ത​ക​ത്തി​ലെ പ്ര​വ​ച​ന​ത്തെ തു​ട​ർ​ന്ന് 28 വ​യ​സു​ള്ള ഐ​ടി എ​ഞ്ചി​നീ​യ​റെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി കു​ടും​ബം. ‘റോ​ഡ​പ​ക​ട​ത്തി​ലൂ​ടെ ഇ​യാ​ൾ മ​റ്റൊ​രാ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കും’ എ​ന്ന ജാ​ത​ക പ്ര​വ​ച​ന​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​വി​ല​ക്ക്. പ്ര​രേ​ഷ് ല​ഖാ​നി എ​ന്ന വ്യ​വ​സാ​യി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​സം​ഭ​വം ഇ​തി​നോ​ട​കം വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഈ ​യു​വാ​വി​നെ കാ​റോ ബൈ​ക്കോ ഓ​ടി​ക്കാ​ൻ പ​ഠി​ക്കാ​ൻ പോ​ലും കു​ടും​ബം സ​മ്മ​തി​ച്ചി​ട്ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വി​ടെ​യും തീ​രു​ന്നി​ല്ല, ചെ​റു​പ്പ​ത്തി​ൽ ഒ​രു സൈ​ക്കി​ൾ ച​വി​ട്ടാ​ൻ പോ​ലും ഇ​യാ​ളെ വീ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ഇ​പ്പോ​ഴും യു​വാ​വി​ന്‍റെ പി​താ​വാ​ണ് ദി​വ​സ​വും ഇ​യാ​ളെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വി​ടു​ന്ന​ത്. യു​വാ​വ് ഒ​രു കാ​ര​ണ​വ​ശാ​ലും സ്റ്റി​യ​റിം​ഗി​ന് പി​ന്നി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ല​ഖാ​നി പോ​സ്റ്റി​ന്‍റെ അ​വ​സാ​നം ഒ​രു ത​മാ​ശ​യും പ​ങ്കു​വെ​ച്ചു: “ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ ക​രി​യ​റി​ന് നി​ല​വി​ൽ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സി​നെ​ക്കു​റി​ച്ച് ഇ​യാ​ളു​ടെ ജാ​ത​ക​ത്തി​ൽ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ക്കാ​തി​രി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ജ്യോ​തി​ഷ​ത്തി​ന്‍റെ സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മു​ണ്ട് എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു സം​വാ​ദ​ത്തി​നാ​ണ് ഈ ​പോ​സ്റ്റ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മു​തി​ർ​ന്ന വ്യ​ക്തി​ക്ക് സ്വ​ന്ത​മാ​യി ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​പ​ര​മാ​യ ക​ഴി​വു​ക​ൾ പോ​ലും ജാ​ത​ക​ത്തി​ന്‍റെ പേ​രി​ൽ നി​ഷേ​ധി​ക്കു​ന്ന​ത് അ​മി​ത​മാ​ണെ​ന്നും അ​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ​ല​രും വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment