അ​യോ​ധ്യ​യി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള: മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ്; പ്ര​തി​ക​ള്‍​ക്കാ​യി ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍

റാ​യ്പു​ർ: അ​യോ​ധ്യ​യി​ലെ സം​ഭാ​വ​ന​ക​ൾ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു നി​യോ​ഗി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രെ മാ​റ്റ​ണ​മെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മൂ​ന്നു​മാ​സം മു​ന്പ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി കോ​ൺ​ഗ്ര​സ്.

പ​ണം തി​രി​മ​റി പു​റ​ത്തു​വ​ന്ന​ശേ​ഷ​വും പ്ര​തി​ക​ളെ ആ​രാ​ണ് സം​ര​ക്ഷി​ച്ച​തെ​ന്നും എ​ഐ​സി​സി മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ പ​വ​ൻ ഖേ​ര ചോ​ദി​ച്ചു. എ​ട്ടു​പേ​രു​ടെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച ഇ​പ്പോ​ഴ​ത്തെ സം​ഭ​വം ത​ട്ടി​പ്പി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ്. വ​ലി​യ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

അ​യോ​ധ്യ​ക്കൊ​ള്ള​യി​ൽ ആ​ർ​എ​സ്എ​സി​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും നേ​രേ ബു​ൾ​ഡോ​സ​റു​ക​ൾ ന​ട​പ​ടി ഉ​ണ്ടാ​കു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ല​ക്ഷ്യ​മി​ട്ട് അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​തി​നി​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം ഇ​ന്ന് അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കും.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി, എം​പി​മാ​രാ​യ കി​ഷോ​രി ലാ​ൽ ശ​ർ​മ, രാ​കേ​ഷ് രാ​ത്തോ​ർ, ഉ​ജ്വ​ൽ രാ​മ​ൻ സിം​ഗ്, ത​ഞ്ജു പു​നി​യ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​സ്.​പി. ഗൗ​തം, ദീ​പ​ക് സിം​ഗ്, വീ​രേ​ന്ദ്ര ചൗ​ധ​രി, മി​ത ഗൗ​തം എ​ന്നി​വ​രും പ്ര​തി​നി​ധി​സം​ഘ​ത്തി​ലു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ള്‍​ക്കാ​യി ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍
രാ​മ​ക്ഷേ​ത്ര​ത്തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട്ടു പ്ര​തി​ക​ളു​ടെ​യും വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് ഫൈ​സാ​ബാ​ദ് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍. ഏ​തെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ർ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്താ​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കാ​നും ബാ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment