ചി​റ്റാ​റി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ; നാ​ട​ൻ തോ​ക്കും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്; പ്ര​തി​ക​ളെ​ന്നു ക​രു​തു​ന്ന മൂ​ന്നു​പേ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചി​റ്റാ​ർ കൊ​ടു​മു​ടി പ​താ​ലി​ൽ സ​ദാ​ന​ന്ദന്‍റെ മ​ക​ൻ സ​ന്ദീ​പ് (35) ആ​ണ് മ​രി​ച്ച​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ സ​ന്ദീ​പി​നെ വീ​ടി​നു സ​മീ​പം കൊ​ടു​മു​ടി ഭാ​ഗ​ത്തെ റ​ബ​ർത്തോ​ട്ട​ത്തി​ലെ കു​ഴി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് സ​ന്ദീ​പി​നെ രാ​ത്രി​യി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ​ കേ​സി​ലെ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ചി​ല​രെ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​ങ്ങ​റ​യി​ൽ ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.സം​ഘ​ത്തി​ൽ ഒ​രാ​ളു​ടെ കൈ​യി​ൽനി​ന്നു നാ​ട​ൻ തോ​ക്ക് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. മൂ​ന്നു പേ​രെ​യും പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ല​യാ​ല​പ്പു​ഴ ചെ​ങ്ങ​റ ക​ട​പു​ഴ ദേ​വി​വി​ലാ​സം വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ (58), അ​ട്ട​ത്തോ​ട് കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (55), അ​ട്ട​ത്തോ​ട് മൂ​ഴി​ക്ക​ൽ വീ​ട്ടി​ൽ ഗോ​പി (60) എ​ന്നി​വ​രെ​യാ​ണ് കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ്മോ​ന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ​സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഒ​ന്നാം​പ്ര​തി സു​രേ​ഷ്കു​മാ​റി​ന്‍റെ കൈ​യിൽനി​ന്നു നാ​ട​ൻ തോ​ക്ക് പി​ടി​ച്ചെ​ടു​ത്ത​ത്തു. കൂ​ടാ​തെ, ഇ​വ​ർ സ​ഞ്ച​രി​ച്ചുവ​ന്ന ട​വേ​ര വാ​ഹ​നം പ​രി​ശോ​ധി​ച്ച​തി​ൽ വാ​ഹ​ന​ത്തി​ൽനി​ന്നു നാ​ട​ൻ തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​മ​രു​ന്ന്, വെ​ടി​യു​ണ്ട​ക​ൾ, വാ​ൾ, പി​ച്ചാ​ത്തി, വെ​ട്ടു​ക​ത്തി ആം​ഗി​ൾ രൂ​പ​ത്തി​ലു​ള്ള ഇ​രു​മ്പ് ക​ഷണ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​വ​രെ ചി​റ്റാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ആ​യു​ധ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മു​ണ്ടാ​യി.

സ​ന്ദീ​പി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ വാ​രി​യെ​ല്ല് പൊ​ട്ടി ശ്വാ​സ​കോ​ശ​ത്തി​ലും ക​ര​ളി​ലും ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണം എ​ന്ന് വെ​ളി​വാ​യ​തോ​ടെ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.തു​ട​ർ​ന്ന് തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ​ കൈ​വ​ശംവ​ച്ചു എ​ന്ന കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മ​രി​ച്ച സ​ന്ദീ​പി​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​വ​രു​ടെ മ​ർ​ദ​ന​മേ​റ്റാ​ണ് മ​ര​ണ​മെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.സ​ന്ദീ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സി​ന്‍റെ വ​കു​പ്പു​ക​ൾ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും കൃ​ഷ്ണ​ൻ​കു​ട്ടി ഗോ​പി എ​ന്നി​വ​രെ പ്ര​തി​ക​ളാ​യി ചേ​ർ​ക്കു​ക​യും ചെ​യ്യു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ്ര​തി​ക​ളി​ൽ​നി​ന്ന് തോ​ക്ക് ക​ണ്ടെ​ത്തി​യ സ്ഥ​ലം മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ആ ​കേ​സ് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
സ​ന്ദീ​പി​ന്‍റെ വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം ല​ഭി​ക്കു​ന്ന​തോ​ടെ കൊ​ല​പാ​ത​കക്കേ​സി​ലും തു​ട​ർന​ട​പ​ടി​ക​ളു​ണ്ടാ​കും.

Related posts

Leave a Comment