പണയസ്വ​ർ​ണം എടുക്കാമെന്ന് വി​ശ്വ​സി​പ്പി​ച്ച് 4.17 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സ്: ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ


മ​ണി​മ​ല: സ്വ​ർ​ണം പ​ണ​യ​ത്തി​ൽ​നി​ന്ന് തി​രി​ച്ചെ​ടു​ത്ത് മ​റി​ച്ചു വി​ൽ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 4.17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടാം പ്ര​തി​യെ മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം പ്ര​തി ക​റി​ക്കാ​ട്ടൂ​ർ കു​ന്നേ​ൽ വി​നീ​ത് കെ.​എ​സ്. എ​ന്ന കു​ഞ്ഞ​യി​യെ ആ​ണ് മ​ണി​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​തി​ങ്ങ​നെ: ക​ഴി​ഞ്ഞ 30ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​എം ഗോ​ൾ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ സ്വ​ർ​ണം പ​ണ​യം വ​ച്ച മ​ണി​മ​ല​യി​ലെ അ​ക്ഷ​യ ഫി​നാ​ൻ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.

പ​ണ​യ സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് പ​ണം ന​ൽ​കി​യാ​ൽ അ​ത് മ​റി​ച്ച് വി​ൽ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​ന്നാം പ്ര​തി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് 4,17,000 പ​ണ​മാ​യി കൈ​പ്പ​റ്റി. തു​ട​ർ​ന്ന് 40 ഗ്രാം ​തൂ​ക്ക​മു​ള്ള മു​ക്കു​പ​ണ്ട​ത്തി​ന്‍റെ മാ​ല ന​ൽ​കി പ​രാ​തി​ക്കാ​ര​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ. ശ​ശി, എ​എ​സ്ഐ സാ​ജു, ജോ​ഷി, എ​സ്‌​സി​പി​ഒ​മാ​രാ​യ സെ​ൽ​വ​രാ​ജ്, പ്ര​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി-2 ൽ ​ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment