14,000 കോ​ടി​യു​ടെ തുര​ങ്ക, റോ​ഡ് പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ വ​സ​ന്ത് കു​ഞ്ചും ദ്വാ​ര​ക​യി​ലെ എ​ക്‌​സ്പ്ര​സ് വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 6,969.67 കോ​ടി രൂ​പ​യു​ടെ 8.1 കി​ലോ​മീ​റ്റ​ര്‍ ഭൂ​ഗ​ര്‍​ഭ​പാ​ത നി​ര്‍​മാ​ണ​മ​ട​ക്കം 14,000 കോ​ടി രൂ​പ​യു​ടെ തു​ര​ങ്ക, റോ​ഡ് പ​ദ്ധ​തി​ക​ള്‍​ക്കു കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. ഡ​ല്‍​ഹി​യി​ലെ ആ​റു വ​രി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദേ​ശീ​യ​പാ​ത 34ലെ ​കാ​ണ്‍​പു​ര്‍ മു​ത​ല്‍ ക​ബ്രാ​യി വ​രെ​യു​ള്ള 117.7 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള നാ​ലു​വ​രി പാ​ത നി​ര്‍​മാ​ണ​ത്തി​നു​ള്ള 7,145.14 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ല്‍​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ സ​മി​തി​യാ​ണ് ര​ണ്ടു വ​ന്‍ റോ​ഡ് പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

ഡ​ല്‍​ഹി​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ദ​ക്ഷി​ണ റി​ഡ്ജി​ന​ടി​യി​ലൂ​ടെ ട​ണ​ല്‍ ബോ​റിം​ഗ് മെ​ഷീ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണു പു​തി​യ ഇ​ര​ട്ട ട്യൂ​ബ് ഭൂ​ഗ​ര്‍​ഭ​പാ​ത നി​ര്‍​മി​ക്കു​ക. ഉ​പ​രി​ത​ല​ത്തി​ലെ പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​യ്ക്കാ​നാ​യി ഇ​തേ രീ​തി​യി​ലാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ തു​ര​ങ്കം നി​ര്‍​മി​ച്ച​ത്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ റി​ഡ്ജി​നെ ബാ​ധി​ക്കാ​തെ​യാ​കും നി​ര്‍​മാ​ണ​മെ​ന്ന് മ​ന്ത്രി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment