ത​നി​ക്ക് കി​ട്ടി​യ ‘ടി​പ്പ്’ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി നേ​ടി രാ​ജേ​ന്ദ്ര തെം​റെ

യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ അ​ധി​ക തു​ക സ്വ​ന്തം പോ​ക്ക​റ്റി​ലി​ടാ​തെ, വ​ഴി​യി​ൽ ക​ണ്ടു​മു​ട്ടി​യ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. രാ​ജേ​ന്ദ്ര തെം​റെ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി​യു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

50 രൂ​പ ചാ​ർ​ജ് ആ​യ യാ​ത്ര​യ്ക്ക് ഒ​രു യാ​ത്ര​ക്കാ​ര​ൻ രാ​ജേ​ന്ദ്ര​യ്ക്ക് 100 രൂ​പ​യു​ടെ നോ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ക്കി വ​ന്ന 50 രൂ​പ തി​രി​കെ വാ​ങ്ങാ​തെ അ​ദ്ദേ​ഹം ഡ്രൈ​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി. ഈ ​തു​ക സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് പ​ക​രം, സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ രാ​ജേ​ന്ദ്ര തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

“യാ​ത്ര​ക്കാ​ര​നാ​യ സ​ഹോ​ദ​ര​ന് 50 രൂ​പ​യാ​ണ് ബി​ല്ല് വ​ന്ന​ത്, എ​ന്നാ​ൽ അ​ദ്ദേ​ഹം എ​നി​ക്ക് 50 രൂ​പ അ​ധി​ക​മാ​യി ത​ന്നു,” വൈ​റ​ലാ​യ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ സ​ന്തോ​ഷ​ത്തോ​ടെ രാ​ജേ​ന്ദ്ര പ​റ​യു​ന്നു.

തു​ട​ർ​ന്ന് ഓ​ട്ടോ​യു​മാ​യി മു​ന്നോ​ട്ട് പോ​യ രാ​ജേ​ന്ദ്ര, ക​ടു​ത്ത വെ​യി​ലി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യെ ക​ണ്ടു. അ​വ​ർ പോ​കു​ന്ന അ​തേ ദി​ശ​യി​ലേ​ക്കാ​ണ് താ​നും പോ​കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ രാ​ജേ​ന്ദ്ര, അ​വ​ർ​ക്ക് ഓ​ട്ടോ​യി​ൽ സൌ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്തു. ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും “വെ​യി​ല​ത്ത് ന​ട​ക്കേ​ണ്ട, വ​ണ്ടി​യി​ൽ ക​യ​റി​ക്കോ​ളൂ, പ​ണം ഒ​ന്നും ത​രേ​ണ്ട​തി​ല്ല” എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം അ​വ​രെ വ​ണ്ടി​യി​ൽ ക​യ​റ്റി​യ​ത്. ല​ക്ഷ്യ​സ്ഥാ​ന​ത്ത് ഇ​റ​ക്കി​യ ശേ​ഷം, മു​ൻ​പ് ല​ഭി​ച്ച ടി​പ്പി​ൽ നി​ന്നും 10 രൂ​പ കൂ​ടി അ​ദ്ദേ​ഹം ആ ​വ​യോ​ധി​ക​യ്ക്ക് ന​ൽ​കി.

പി​ന്നീ​ട് വ​ഴി​യി​ൽ ക​ണ്ടു​മു​ട്ടി​യ പ്രാ​യ​മാ​യ മ​റ്റൊ​രു വ്യ​ക്തി​ക്ക് ത​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ള കു​പ്പി​യും ഒ​പ്പം 10 രൂ​പ​യും രാ​ജേ​ന്ദ്ര സ​മ്മാ​നി​ച്ചു. “ഇ​പ്പോ​ൾ 20 രൂ​പ മ​റ്റു​ള്ള​വ​ർ​ക്കാ​യി ന​ൽ​കി ക​ഴി​ഞ്ഞു. ബാ​ക്കി വ​ന്ന 30 രൂ​പ കൂ​ടി ആ​ർ​ക്കെ​ങ്കി​ലും ന​ൽ​ക​ണം,” എ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം 15 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഈ ​വ​ലി​യ മ​ന​സ്സി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ചെ​റി​യ തു​ക​യാ​ണെ​ങ്കി​ൽ പോ​ലും അ​ത് മ​റ്റു​ള്ള​വ​രു​ടെ വി​ശ​പ്പും ദാ​ഹ​വും മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച രാ​ജേ​ന്ദ്ര തെം​റെ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ര​മാ​ണ്.

Related posts

Leave a Comment