യൂ​റോ​പ്പി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം; ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി പാ​രീ​സ് നി​വാ​സി​ക​ൾ ഐ​കി​യ ഷോ​റൂ​മി​ൽ അ​ഭ​യം പ്രാ​പി​ച്ചു, വീഡിയോ വൈറൽ

യൂ​റോ​പ്പി​നെ ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന ഉ​ഷ്ണ​ത​രം​ഗം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ, ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ കൗ​തു​ക​ക​ര​വും അ​തേ​സ​മ​യം ഗൗ​ര​വ​മേ​റി​യ​തു​മാ​യ ഒ​രു കാ​ഴ്ച. ന​ഗ​ര​ത്തി​ലെ ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് താ​ത്ക്കാ​ലി​ക ആ​ശ്വാ​സം തേ​ടി ഡ​സ​ൻ​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഫ​ർ​ണി​ച്ച​ർ വി​പ​ണ​ന ശൃം​ഖ​ല​യാ​യ ഐ​കി​യ​യു​ടെ വ​ലി​യ ഷോ​റൂ​മി​നു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഷോ​റൂ​മി​ലെ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങാ​ന​ല്ല, മ​റി​ച്ച് പു​റ​ത്തെ അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മം. പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രി​ക്കു​ന്ന ക​ട്ടി​ലു​ക​ളി​ലും സോ​ഫ​ക​ളി​ലും ക​സേ​ര​ക​ളി​ലും ആ​ളു​ക​ൾ വി​ശ്ര​മി​ക്കു​ന്ന​തും, ചി​ല​ർ ഫോ​ൺ നോ​ക്കി​യും സം​സാ​രി​ച്ചും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ചി​ല​ർ ക​ട്ടി​ലു​ക​ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​പോ​ലു​മു​ണ്ട്. പാ​രീ​സി​ലെ ഏ​റ്റ​വും വ​ലി​യ അ​നൗ​ദ്യോ​ഗി​ക കൂ​ളിം​ഗ് സെ​ന്‍റ​ർ’ ആ​യി ഐ​കി​യ മാ​റി​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ.

സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ക​ഠി​ന​മാ​യ ഉ​ഷ്ണ​ത​രം​ഗ​ത്തി​ലൂ​ടെ​യാ​ണ് ഫ്രാ​ൻ​സ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ഇ​തു​വ​രെ ആ​യി​ര​ത്തോ​ളം പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​യ​മാ​യ​വ​രാ​ണ്.

ചൂ​ട് ഇ​നി​യും തു​ട​ർ​ന്നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഉ​ഷ്ണ​രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും, വൈ​ദ്യു​തി-​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ ത​ട​സ്സ​ങ്ങ​ളും ഫ്രാ​ൻ​സ് നേ​രി​ടു​ന്ന മ​റ്റ് പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​ണ്.

Related posts

Leave a Comment