മും​ബൈ മെ​ട്രോ ‘വൃ​ത്തി​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​ണ്’; യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ച്ച് ജാ​പ്പ​നീ​സ് വി​ദ്യാ​ർ​ഥിനി, വീ​ഡി​യോ വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശി​ക​ളു​ടെ പൊ​തു​വാ​യ ധാ​ര​ണ തി​രു​ത്തി​ക്കു​റി​ച്ചു​കൊ​ണ്ട് ജാ​പ്പ​നീ​സ് യു​വ​തി പ​ങ്കു​വെ​ച്ച യാ​ത്രാ​വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദി​ൽ പ​ഠി​ക്കു​ന്ന ‘ഹി​രോ’ എ​ന്ന ജാ​പ്പ​നീ​സ് യു​വ​തി​യാ​ണ് മും​ബൈ മെ​ട്രോ​യി​ലെ ത​ന്‍റെ ആ​ദ്യ യാ​ത്രാ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. മെ​ട്രോ​യി​ലെ ശു​ചി​ത്വ​ത്തെ​യും യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ​യും അ​വ​ർ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും ബ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ‘അ​ക്വാ ലൈ​ൻ’ മെ​ട്രോ​യി​ലാ​ണ് ഹി​രോ യാ​ത്ര ചെ​യ്ത​ത്. ഏ​ക​ദേ​ശം 21 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​യാ​ത്ര ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് പ​ക​രം ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഹി​രോ ടി​ക്ക​റ്റെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും പോ​കേ​ണ്ട സ്ഥ​ല​വും രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്ത്യ​ൻ ഡി​ജി​റ്റ​ൽ വാ​ല​റ്റ് വ​ഴി പ​ണ​മ​ട​യ്ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണെ​ന്ന് അ​വ​ർ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജ​പ്പാ​നി​ലെ ‘പേ​പേ’ ആ​പ്പ് പോ​ലെ​യാ​ണ് ഇ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​വേ​ശി​ച്ച​ത്. സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ നി​ര​വ​ധി പൊ​ലീ​സു​കാ​രും സ്റ്റാ​ഫു​ക​ളും സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു.

“വ​നി​ത​ക​ൾ​ക്കാ​യി മാ​ത്രം പ്ര​ത്യേ​ക കോ​ച്ചു​ക​ൾ ഇ​വി​ടെ മു​ഴു​വ​ൻ സ​മ​യ​വു​മു​ണ്ട്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നി​ട്ടും ഞാ​ൻ വി​ചാ​രി​ച്ച​ത്ര തി​ര​ക്ക് മെ​ട്രോ​യി​ൽ ഇ​ല്ലാ​യി​രു​ന്നു. 50 രൂ​പ മാ​ത്ര​മാ​ണ് യാ​ത്രാ​ക്കൂ​ലി (ഏ​ക​ദേ​ശം 85 ജാ​പ്പ​നീ​സ് യെ​ൻ). മെ​ട്രോ​യി​ൽ ക​യ​റു​ന്ന​തി​ന് മു​ൻ​പ് കു​ടി​ച്ച മാം​ഗോ ല​സ്സി അ​തീ​വ രു​ചി​ക​ര​മാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തെ​റ്റാ​യ ധാ​ര​ണ പ​ല വി​ദേ​ശി​ക​ൾ​ക്കു​മു​ണ്ടെ​ന്ന് ഹി​രോ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ താ​ൻ ഇ​തു​വ​രെ യാ​ത്ര ചെ​യ്ത മും​ബൈ, ബം​ഗ​ളൂ​രു, പൂ​നെ മെ​ട്രോ​ക​ളെ​ല്ലാം വ​ള​രെ വൃ​ത്തി​യു​ള്ള​തും സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മും​ബൈ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും മെ​ട്രോ യാ​ത്ര പ​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ നി​ർ​ദ്ദേ​ശി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. നി​ര​വ​ധി പേ​ർ ഹി​രോ​യ്ക്ക് മും​ബൈ​യി​ലേ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment