തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടി അപേക്ഷ നല്കി. അദാനിയുടെ 49 ശതമാനം ഓഹരികള്‍ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ് സിക്ക് വില്‍പ്പന നടത്താന്‍ ധാരണയിലെത്തിയിരുന്നു.
വിഴിഞ്ഞം പദ്ധതിയില്‍ 13000 കോടിയുടെ ഇടപാടില്‍ പങ്കാളിയാകാമെന്ന് എംഎസ് സി ഗ്രൂപ്പ് അദാനിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ അദാനിയുടെ ഓഹരികള്‍ വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിലപാട് സ്വീകരിച്ചിരുന്നു.
ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഓഹരി വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്.
അദാനിയുടെ അപേക്ഷ വിഴിഞ്ഞം തുറമുഖ മേല്‍നോട്ട സമിതിക്ക് മുഖ്യമന്ത്രി കൈമാറി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദേശ നിക്ഷേപം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്കുന്ന വിവരം.
