വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് വി​ദേ​ശ നി​ക്ഷേ​പം; സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തിതേ​ടി അ​ദാ​നി ഗ്രൂ​പ്പ് അ​പേ​ക്ഷ ന​ല്‍​കി


തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി അ​പേ​ക്ഷ ന​ല്‍​കി. അ​ദാ​നി​യു​ടെ 49 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ എം​എ​സ് സി​ക്ക് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ 13000 കോ​ടി​യു​ടെ ഇ​ട​പാ​ടി​ല്‍ പ​ങ്കാ​ളി​യാ​കാ​മെ​ന്ന് എം​എ​സ് സി ​ഗ്രൂ​പ്പ് അ​ദാ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​ന്ന​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ ഓ​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച​ത്.

അ​ദാ​നി​യു​ടെ അ​പേ​ക്ഷ വി​ഴി​ഞ്ഞം തു​റ​മു​ഖ മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം.

Related posts

Leave a Comment