കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഭ​ര്‍​ത്താ​വി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന ഇ​വ​ര്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വ് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഫ​ര്‍​മാ​ന് ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ന​ല്‍​കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഫ​ര്‍​മാ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ ഹ​ര്‍​മാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യാ​തൊ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ കേ​സി​ന്‍റെ മു​ന്നോ​ട്ടു പോ​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം എ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​ര്‍​മാ​ന്‍റെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കും.

Related posts

Leave a Comment