കൊച്ചി: കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിച്ചു നല്കുന്ന സംഘം പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക അറസ്റ്റ് നടന്നത്.
ചേരാനല്ലൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ വലിയ ആളുകളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. അമല്‍ ജോര്‍ജിനെ നേരത്തെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയിട്ടുണ്ട്. 250 ഗ്രാം എംഡിഎംഎയുമായാണ് അമല്‍ നേരത്തെ അറസ്റ്റിലായത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോണ്ടാക്ട് ലിസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഇടപാടുകാരെ കുറിച്ചും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.
