അ​വ​കാ​ശി​ക​ളി​ല്ലാ​തെ 9330 കോ​ടി ഇ​പി​എ​ഫ് നി​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 30.91 ല​ക്ഷ​ത്തി​ല​ധി​കം നി​ഷ്‌​ക്രി​യ ഇ​പി​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 9,330 കോ​ടി​യി​ല​ധി​കം രൂ​പ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.”​ഇ​ന്ത്യാ ടു​ഡേ’ യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​നി​ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന് 2026-27 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് ഒ​പ്പ​മാ​ണി​ത്. മൂ​ന്ന് പു​തി​യ ഐ​ഐ​ടി​ക​ൾ നി​ർ​മി​ക്കാ​ൻ ഈ ​തു​ക മ​തി​യാ​കും.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 31ൽ 31.83 ​ല​ക്ഷ​മാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ൾ 2026 മാ​ർ​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും 30.91 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന തു​ക 10,181 കോ​ടി​യി​ൽ​നി​ന്ന് 9,330 കോ​ടി​യാ​യി ചു​രു​ങ്ങി.

Related posts

Leave a Comment