ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും ബം​ഗ​ളൂ​രു ‘ഇ​ന്ത്യ​യു​ടെ യൂ​റോ​പ്പ്’; യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ, ഒ​പ്പം ച​ർ​ച്ച​ക​ളും

ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ​യും ഉ​യ​ർ​ന്ന വീ​ട്ടു​വാ​ട​ക​യു​ടെ​യും പേ​രി​ൽ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​റു​ള്ള ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. എ​ന്നാ​ൽ, എ​ല്ലാ പോ​രാ​യ്മ​ക​ൾ​ക്കു​മ​പ്പു​റം ബം​ഗ​ളൂ​രു​വി​നെ ‘ഇ​ന്ത്യ​യു​ടെ യൂ​റോ​പ്പ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​ഭം​ഗി​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ബം​ഗ​ളൂ​രു​വി​നെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ബം​ഗ​ളൂ​രു ന​ഗ​ര​ത്തോ​ട് തോ​ന്നി​യ പ്ര​ത്യേ​ക അ​ടു​പ്പ​ത്തെ​ക്കു​റി​ച്ചാ​ണ് യു​വ​തി ഇ​തി​ൽ സം​സാ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ യൂ​റോ​പ്പി​ന് സ​മാ​ന​മാ​യ ഒ​രു ന​ഗ​ര​മു​ണ്ടെ​ങ്കി​ൽ അ​ത് ബം​ഗ​ളൂ​രു​വാ​ണെ​ന്ന് യു​വ​തി അ​വ​കാ​ശ​പ്പെ​ടു​ന്നു.

താ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ പ​ല​ർ​ക്കും ഇ​ത് അ​തി​ശ​യോ​ക്തി​യാ​യി തോ​ന്നാ​മെ​ന്നും എ​ന്നാ​ൽ താ​ൻ ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും യു​വ​തി പ​റ​യു​ന്നു. പ്ര​കൃ​തി​ഭം​ഗി​യു​ള്ള ഒ​ട്ട​ന​വ​ധി ന​ഗ​ര​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ങ്കി​ലും, എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രി​ട​ത്ത് ഒ​ത്തു​ചേ​രു​ന്ന ഏ​ക ന​ഗ​രം ബം​ഗ​ളൂ​രു​വാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ പ​ക്ഷം.

മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ളും അ​തി​നോ​ടൊ​പ്പം ത​ന്നെ മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ന​ഗ​ര​ത്തി​ലെ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ലി​യൊ​രു പ്ര​ശ്നം ത​ന്നെ​യാ​ണ്. എ​ങ്കി​ൽ​പ്പോ​ലും ഇ​വി​ടു​ത്തെ കു​ളി​ർ​മ​യു​ള്ള സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ ആ ​ബു​ദ്ധി​മു​ട്ടു​ക​ളെ​യെ​ല്ലാം മ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ എ​പ്പോ​ഴും ബം​ഗ​ളൂ​രു​വി​നെ പ്ര​ണ​യി​ക്കു​ന്നു​വെ​ന്നും ഇ​വി​ടു​ത്തെ അ​ന്ത​രീ​ക്ഷ​വു​മാ​യി താ​ൻ അ​ത്ര​മേ​ൽ അ​ടു​ത്തു​പോ​യെ​ന്നു​മാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പാ​യി യു​വ​തി എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി ബം​ഗ​ളൂ​രു​വി​ന് അ​ഞ്ചി​ൽ അ​ഞ്ച് മാ​ർ​ക്കും യു​വ​തി ന​ൽ​കു​ന്നു​ണ്ട്. തൊ​ഴി​ലി​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കു​ടി​യേ​റു​ക​യും പി​ന്നീ​ട് ഈ ​ന​ഗ​ര​ത്തോ​ട് വൈ​കാ​രി​ക​മാ​യി അ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​വീ​ഡി​യോ. യു​വ​തി​യു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment