നി​ര്‍​ബ​ന്ധി​ത​മാ​യി മാ​പ്പ് എ​ഴു​തി വാ​ങ്ങി​ച്ചു; അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ല​ക്ഷ്മി​പ്രി​യയ്​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: വ്യാ​ജ പ​രാ​തി​യു​ടെ മ​റ​വി​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന​ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ ല​ക്ഷ്മി​പ്രി​യയ്​ക്കെ​തി​രെ പോ​ലീ​സ് ഉ​ട​ന്‍ കേ​സെ​ടു​ക്കും. ല​ക്ഷ്മി പ്രി​യ, ഭ​ര്‍​ത്താ​വ് ജ​യേ​ഷ്, വ​നി​താ സെ​ല്‍ എ​സ്‌​ഐ രേ​ഷ്മ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ തൃ​പ്പൂ​ണി​ത്തു​റ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കാ​ര്യ​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കോ​ട​തി ഹി​ല്‍ പാ​ല​സ് പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്‍​സി​ബ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി സ്റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു വയ്​ക്കു​ക​യും ത​ന്നെ​ക്കൊ​ണ്ട് നി​ര്‍​ബ​ന്ധി​ത​മാ​യി മാ​പ്പ് എ​ഴു​തി വാ​ങ്ങി​ച്ചു​വെ​ന്നു​മാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണം.

ഈ ​വി​ഷ​യ​ത്തി​ല്‍ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കു​ള്‍​പ്പെ​ടെ അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് പോ​ലീ​സ് ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്‍​സി​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, നേ​ര​ത്തേ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment