പ​തി​നേ​ഴു​കാ​രി​യെ ബ​സി​ൽ​വ​ച്ച് പീ‍​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യാ​യ ക​ണ്ട​ക്ട​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബ​സ് ക​ണ്ട​ക്ട​റാ​യ പ്ര​തി അ​രു​വി​ക്ക​ര ചാ​ണി​ച്ചാ​ല്‍​ക്ക​ട​വ് സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​ന് (46) അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും പ​തി​ന​യ്യാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ.

അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ര്‍​ള​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​വും അ​തി​ജീ​വി​ത​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

2024 സെ​പ്റ്റം​ബ​ര്‍ 23നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ള​നാ​ട് നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട​യ്ക്കു പോ​കു​ന്ന ബ​സി​ല്‍ പ്ര​തി അ​തി​ജീ​വി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​തേ ബ​സി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്ന കു​ട്ടി​ക്കു മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി മ​നോ​രോ​ഗ​വി​ദ​ഗ്ധ​നെ ക​ണ്ട​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment